ലഖിംപൂര്‍ ഖേരി സ്വദേശിയായ പാസറ്റര്‍ വിനോദ് പാല്‍ സിംഗ് ഗ്രാമവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി സീതാപൂര്‍ എസ്പി അങ്കുര്‍ അഗര്‍വാള്‍ പറഞ്ഞു. പാസ്റ്ററിന്റെ ഭാര്യ ജ്യോതി, മുരവ്പൂര്‍വ സ്വദേശികളായ അനന്ത് റാം, ശുഭ്കരന്‍, രമിത് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിനോദില്‍ നിന്ന് മതഗ്രന്ഥങ്ങളും മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട ചില വസ്തുക്കളും പോലീസ് പിടിച്ചെടുത്തു. ഇയാളുടെ ഒരു ബാങ്ക് അക്കൗണ്ടില്‍ സംശയാസ്പദമായ ഇടപാടുകള്‍ നടന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ചെന്നൈയില്‍നിന്ന് പണം സ്വീകരിച്ചതായും പാസ്റ്റര്‍ സമ്മതിച്ചു. ഇത് ആളുകളെ മതപരിവര്‍ത്തനം ചെയ്യുന്നതിനും പ്രാര്‍ത്ഥനാ ഹാളുകള്‍ നിര്‍മിക്കുന്നതും ഉപയോഗിച്ചതായും ഇയാള്‍ പറഞ്ഞു. വിനോദിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. മറ്റ് അനുബന്ധ ബാങ്ക് അക്കൗണ്ടുകളും കണ്ടെത്തി.
advertisement
റാക്കറ്റില്‍ ഉള്‍പ്പെട്ട മറ്റ് വ്യക്തികളെ തിരിച്ചറിയാന്‍ പ്രതികളുടെ ഫോണുകള്‍ വിശകലനം ചെയ്ത് വരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അറസ്റ്റിലായ പാസ്റ്ററെയും സംഘത്തെയും ജയിലിലടച്ചു. മതപരിവര്‍ത്തന ശൃംഖലയുടെ വ്യാപതിയും ധനസഹായ സ്രോതസ്സുകളും തിരിച്ചറിയുന്നതിനായി കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
Summary: Five people including a pastor got arrested in Uttar Pradesh for attempting religious conversion.