ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറും ചേർന്ന് 9300 മണിക്കൂർ വിമാനം പറത്തി പരിചയമുള്ളവരായിരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പറഞ്ഞു. ക്യാപ്റ്റൻ സബർവാൾ 8200 മണിക്കൂർ വിമാനം പറത്തിയിട്ടുണ്ട്. ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറിന് 1100 മണിക്കൂർ വിമാനം പറത്തി പരിചയമുണ്ട്.
625 അടി ഉയരത്തിൽ നിന്ന് 11 വർഷം പഴക്കമുള്ള എയർഇന്ത്യ ബോയിങ് 787 ഡ്രീംലൈനർ വിമാനമാണ് തകർന്നുവീണത്. വിമാനം പറന്നയുടൻ തന്നെ പൈലറ്റുമാർ അപായ സന്ദേശം (മേയ് ഡേ സന്ദേശം) നൽകിയിരുന്നു. എയർ ട്രാഫിക് കണ്‍ട്രോളിൽ നിന്നും തിരിച്ച് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
advertisement
വിമാനത്തിൽ ഉണ്ടായിരുന്ന 241 പേരും മരിച്ചതായാണ് റിപ്പോർട്ടുകൾ. അഹമ്മദാബാദ് മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളേജ് യുജി ഹോസ്റ്റൽ മെസ്സിലാണ് വിമാനം ഇടിച്ചിറങ്ങിയതെന്നാണ് നിലവിൽ പുറത്തു വരുന്ന വിവരം. അപകടസമയത്ത് വിദ്യാർത്ഥികൾ ഹോസ്റ്റൽ മെസ്സിൽ ഉണ്ടായിരുന്നുവെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻസ് സ്ഥിരീകരിച്ചു.