അഭിമുഖത്തില്‍ പറഞ്ഞ പ്രധാനകാര്യങ്ങള്‍:
- ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നു ഞാന്‍ ഒരിക്കലും വിചാരിച്ചിട്ടില്ല. എന്നെപ്പോലെ ഒരു സാധാരണ ചുറ്റുപാടില്‍ വളര്‍ന്നയാള്‍ക്ക് സ്വപ്‌നം കാണാന്‍ പോലും പറ്റുന്നതല്ല പ്രധാനമന്ത്രി പദം. എനിക്കൊരു ചെറിയ ജോലി കിട്ടിയാല്‍ പോലും അയല്‍ക്കാര്‍ക്ക് അമ്മ മധുരം വിളമ്പും. അത്രയ്ക്ക് സാധാരണമായിരുന്നു എന്റെ ജീവിത പശ്ചാത്തലം.
- പട്ടാളത്തില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കണമെന്നതായിരുന്നു ഒരു കാലത്ത് എന്റെ ആഗ്രഹം. 1962-ലെ യുദ്ധകാലത്ത് മെഹ്‌സാന്‍ സ്റ്റേഷനില്‍ വച്ച് പട്ടാളക്കാര്‍ ട്രെയനില്‍ പോകുന്നത് സ്ഥിരമായി കാണാറുണ്ടായിരുന്നു. അവരുടെ ത്യാഗസന്നദ്ധതയാണ് പട്ടാളത്തില്‍ ചേരണമെന്ന മോഹം എന്റെ മനസില്‍ ഉണ്ടാക്കിയത്.
- ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന എനിക്ക് ബംഗാളിലെ മധുരപലഹാരങ്ങള്‍ സമ്മാനിച്ചെന്നു മനസിലാക്കിയതോടെയാണ് മമതാ ബാനര്‍ജിയും എനിക്ക് ആ മധുരം എനിക്ക് സമ്മാനിച്ചു തുടങ്ങിയത്. ഇപ്പോഴും അവര്‍ എനിക്ക് കുര്‍ത്ത സമ്മാനിക്കാറുണ്ട്. ഇതൊക്കെ തെരഞ്ഞെടുപ്പ് കാലത്ത് പറയുന്നത് ശരിയല്ലെന്ന് അറിയാം.
- എല്ലാവര്‍ക്കും ദേഷ്യം വരാറുണ്ട്. എന്നാല്‍ എനിക്ക് പെട്ടന്ന് ദേഷ്യം വരാത്തത് പലരും അത്ഭുതത്തോടെയാണ് നേക്കുന്നത്. എനിക്കൊപ്പം ജോലി ചെയ്യുന്നവരോട് പോലും എനിക്ക് ദേഷ്യപ്പെടാനാകില്ല. കാര്‍ശ്യവും ദേഷ്യവും രണ്ടായേ കാണാകൂ.
- വിരമിച്ച ശേഷം എന്തു ചെയ്യണമെന്നതിനെ കുറിച്ച് ഞാന്‍ ഇതുവരെ ആലോചിച്ചിട്ടു പോലുമില്ല. എപ്പോഴും ജോലി ചെയ്യാനും എന്തെങ്കിലുമൊക്കെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുമാണ് എനിക്കിഷ്ടം. അതുകൊണ്ടു തന്നെ വിരമിച്ച ശേഷവും ഏന്തെങ്കിലുമൊക്കെ ദൗത്യം ഏറ്റെടുക്കുമെന്ന് എനിക്ക് ഉറപ്പാണ്.
advertisement
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 24, 2019 11:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രധാനമന്ത്രി പദവും വിരമിക്കലും; അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തില്‍ മോദി പറഞ്ഞ 5 കാര്യങ്ങള്‍