തനിക്ക് എല്ലാവരുടെയും സങ്കടവും വിഷമവും മനസിലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രത്യേകിച്ച് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ വെല്ലുവിളി വലുതാണെന്നും എന്നാൽ, നമ്മൾ ഇതിനെ മറികടക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
'എല്ലാ ഡോക്ടർമാർക്കും പാരാ മെഡിക്കൽ സ്റ്റാഫുകൾക്കും ശുചീകരണ പ്രവർത്തകർക്കും പൊലീസ് ആരോഗ്യ
പ്രവർത്തകർ എന്നിവരോടും ഞാൻ നന്ദി പറയുന്നു. COVID19 നെ നേരിടാൻ നിങ്ങൾ നിങ്ങളുടെ ജീവൻ നൽകി. ഞങ്ങൾക്കും ഞങ്ങളുടെ സുരക്ഷയ്ക്കും വേണ്ടി നിങ്ങളുടെ കുടുംബങ്ങളെ ബലിയർപ്പിച്ചു,' -
advertisement
പ്രധാനമന്ത്രി മോദി പറഞ്ഞു.
നമ്മൾ പ്രതീക്ഷ നഷ്ടപ്പെട്ടവരാകുകയോ ഭയപ്പെടുകയോ ചെയ്യരുത്. ശരിയായ സമയത്ത് നമ്മൾ ശരിയായ തീരുമാനം എടുക്കും. ഇങ്ങനെയാണ് നമ്മൾ ഈ യുദ്ധം വിജയിക്കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ എടുത്ത തീരുമാനം സാഹചര്യം മെച്ചപ്പെടാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് ഓക്സിജന്റെ കടുത്ത ക്ഷാമമുണ്ടെന്നും ഇത് ദൗർലഭ്യം മറികടക്കാൻ ശ്രമിക്കുകയാണെന്നും ഓക്സിജന്റെ നിർമാണവും വിതരണവും വർദ്ധിപ്പിക്കാൻ പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
കേസുകൾ ഉയർന്നയുടനെ ഫാർമ കമ്പനികൾ മരുന്നുകളുടെ ഉൽപാദനം വർദ്ധിപ്പിച്ചു. നമ്മുടെ മരുന്ന് ഉത്പാദനം
വർദ്ധിച്ചു, അത് ഇനിയും വർദ്ധിപ്പിക്കും. ഇന്നലെ ഫാർമ കമ്പനികളുമായി സംസാരിച്ചു, അവരെല്ലാം പ്രതിജ്ഞാബദ്ധരാണെന്നും ഇത്രയും വലിയ ഫാർമ മേഖല രാജ്യത്തുള്ളതിൽ നമ്മൾ ഭാഗ്യവാന്മാരാണെന്നും
പ്രധാനമന്ത്രി മോദി പറഞ്ഞു. കോവിഡിനു വേണ്ടി മാത്രമുള്ള ആശുപത്രികൾ നിർമിക്കാനുള്ള ശ്രമത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്ത് ഇന്ന് ഏറ്റവും വില കുറഞ്ഞ് വാക്സിനുകൾ ലഭിക്കുന്നത് ഇന്ത്യയിലാണ്. വാക്സിനുകൾ വിതരണം ചെയ്യുന്നതിന് കോൾഡ് ചെയിൻ നെറ്റ്‌വർക്കുണ്ട്. വാക്‌സിനുകളുടെ പരീക്ഷണങ്ങളും അംഗീകാരങ്ങളും വേഗത്തിൽ ട്രാക്കു ചെയ്‌തു വരികയാണ്. ഇന്ത്യയിൽ നിർമിച്ച രണ്ട് വാക്സിനുകളുണ്ട്. നമ്മൾ ഇപ്പോൾ
ലോകത്തെ വാക്സിനേറ്റ് ചെയ്യുകയാണ്. 10cr, 11cr, 12 cr ഡോസുകൾ വേഗത്തിൽ നൽകി - പ്രധാനമന്ത്രി മോദി പറഞ്ഞു. മെയ് ഒന്നു മുതൽ 18 വയസിനു മുകളിൽ ഉള്ളവർക്കും വാക്സിൻ ലഭിക്കുന്നത് ആയിരിക്കും,
സർക്കാർ ആശുപത്രികളിൽ വാക്സിൻ സൗജന്യമായി ലഭിക്കും. ഇത് പാവപ്പെട്ടവർക്ക് വലിയ സഹായകമാകും. സാമൂഹികവും സാമ്പത്തികവുമായ തടസ്സങ്ങൾ കുറയ്ക്കുക എന്നതിനാണ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്സിനുകൾ നഗരപ്രദേശങ്ങളിൽ വേഗത്തിൽ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികൾ നിലവിൽ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഇത് നഗരങ്ങളിൽ വാക്സിനുകൾ ലഭിക്കുന്നത് അവർക്ക് എളുപ്പമാക്കും. ഇത് അവർക്ക് ജോലി തുടരുന്നതിന് സഹായകമാകുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
കഴിഞ്ഞ വർഷം നമുക്ക് ഒരു കോവിഡ് നിർദ്ദിഷ്ട മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ ഇല്ലായിരുന്നു. എന്നാൽ, ഇപ്പോൾ അതെല്ലാം ചുരുങ്ങിയ സമയത്തിനുള്ളിൽ നമുക്ക് ലഭ്യമാകുന്നുണ്ട്. നിരന്തരം പരിശോധന വർദ്ധിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
നമ്മൾ എല്ലാവരും കോവിഡിനെ നേരിടും. കോവിഡിനെതിരെ പോരാടാൻ ജൻ ഭാഗിധരി നമ്മളെ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഭക്ഷണം, മരുന്നുകൾ, പാർപ്പിടം എന്നിങ്ങനെ വിവിധ കാര്യങ്ങളുമായി ആളുകളെ സഹായിക്കുന്ന ധാരാളം പേരുണ്ട്. ഈ ആളുകളുടെ ശ്രമങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. എല്ലാവരോടും മുന്നോട്ട് വന്ന് ആവശ്യമുള്ളവരെ സഹായിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ യുവാക്കളോട് അഭ്യർത്ഥിക്കുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
നമ്മൾ ഒന്നിച്ച് പ്രവർത്തിക്കുകയാണെങ്കിൽ കണ്ടയിൻമെന്റ് സോണുകൾളെക്കുറിച്ച് ആകുലപ്പെടേണ്ടതില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. യാതൊരു കാരണവുമില്ലാതെ വീടുകളിൽ നിന്ന് പുറത്തുപോകരുതെന്ന് അഭ്യർത്ഥിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണുകളിൽ നിന്ന് രാജ്യത്തെ മാറ്റിനിർത്തുമെന്ന് ഉറപ്പാക്കാൻ പ്രവർത്തിക്കുക. ലോക്ക്ഡൗൺ അവസാന ആശ്രയമായി നിലനിർത്താൻ താൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിക്കുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. അത്യാവശ്യമുണ്ടെങ്കിൽ മാത്രം വീട്ടിൽ നിന്ന് പുറത്തു പോകുക. അങ്ങനെ പോകുമ്പോൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.