TRENDING:

Zakir Hussain Narendra Modi|'സംഗീത ലോകത്ത് വിപ്ലവം സൃഷ്ടിച്ച യഥാർത്ഥ പ്രതിഭ'; സാക്കിർ ഹുസൈൻ്റെ മരണത്തിൽ പ്രധാനമന്ത്രി

Last Updated:

കഴിഞ്ഞ ദിവസമാണ് ഉസ്താദ് സ്‌താദ് സാക്കിർ ഹുസൈൻ അന്തരിച്ചത്. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അന്തരിച്ച തബല മാന്ത്രികൻ സാക്കീർ ഹുസൈൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സാക്കിർ ഹുസൈന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഇന്ത്യൻ ശാസ്ത്രീയ സംഗീത ലോകത്ത് വിപ്ലവം സൃഷ്ടിച്ച ഒരു യഥാർത്ഥ പ്രതിഭയായി അദ്ദേഹം ഓർമ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. കൂടാതെ അദ്ദേഹത്തിൻ്റെ ഐതിഹാസികമായ പ്രകടനങ്ങളും ആത്മാർത്ഥമായ രചനകളും സംഗീതജ്ഞരുടെയും സംഗീത പ്രേമികളുടെയും തലമുറകളെ ഒരുപോലെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
News18
News18
advertisement

കഴിഞ്ഞ ദിവസമാണ് ഉസ്താദ് സ്‌താദ് സാക്കിർ ഹുസൈൻ അന്തരിച്ചത്. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു . ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ALSO READ: തബല മാന്ത്രികൻ സാക്കിർ ഹുസൈൻ അതീവ ഗുരുതരാവസ്ഥയിൽ; മരിച്ചതായി വന്ന റിപ്പോർട്ടുകൾ കുടുംബം നിഷേധിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൂടാതെ അദ്ദേഹത്തെ രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളും അലട്ടിയിരുന്നതായി അടുത്ത സുഹൃത്തായ രാകേഷ് ചൗരാസിയ വെളിപ്പെടുത്തിയിരുന്നു.കഴിഞ്ഞ ഒരാഴ്ചയായി സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സക്കീർ ഹുസൈൻ എന്ന് രാകേഷ് ചൗരസ്യ പിടിഐയോട് പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Zakir Hussain Narendra Modi|'സംഗീത ലോകത്ത് വിപ്ലവം സൃഷ്ടിച്ച യഥാർത്ഥ പ്രതിഭ'; സാക്കിർ ഹുസൈൻ്റെ മരണത്തിൽ പ്രധാനമന്ത്രി
Open in App
Home
Video
Impact Shorts
Web Stories