''അദ്ദേഹത്തിന്റെ ബുദ്ധിശക്തി, ജ്ഞാനം, പാണ്ഡിത്യം എന്നിവയെ എല്ലാവരുടെയും പ്രശംസിക്കുന്നതായും'' എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു. 1991 മുതല്‍ 1996 വരെയുള്ള റാവുവിന്റെ ഭരണകാലയളവ് രാജ്യത്തിന്റെ സാമ്പത്തിക യാത്രയിലെ ഏറ്റവും നിര്‍ണായക കാലഘട്ടമായി കണക്കാക്കപ്പെടുന്നു. ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ അദ്ദേഹം സമ്പദ് വ്യവസ്ഥയുടെ മേലുള്ള സര്‍ക്കാരിന്റെ നിയന്ത്രണം എടുത്തുമാറ്റി സ്വകാര്യ കമ്പനികള്‍ക്കായി അവസരം തുറന്ന് നല്‍കി. ഇത് മികച്ച സാമ്പത്തിക വളര്‍ച്ചയുടെ ഒരു നീണ്ട യുഗത്തിന് വഴിയൊരുക്കി.
advertisement
കഴിഞ്ഞ വര്‍ഷം മോദി സര്‍ക്കാര്‍ നരസിംഹറാവുവിന് മരണാനന്തര ബഹുമതിയായി രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കി ആദരിച്ചിരുന്നു.
കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും പിവി നരസിംഹ റാവുവിനെ അനുസ്മരിച്ചു. ''മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിനെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ അനുസ്മരിക്കുന്നു. അദ്ദേഹം ഉന്നതനായ ഒരു രാഷ്ട്രതന്ത്രജ്ഞനും പണ്ഡിതനുമായിരുന്നു,'' എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു. പിവി നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലം ദീര്‍ഘകാല സാമ്പത്തിക പുരോഗതിക്ക് രാജ്യം സാക്ഷ്യം വഹിച്ചുവെന്നും അത് രാജ്യത്തിന്റെ വികസനത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നരസിംഹ റാവുവിനെ അനുസ്മരിച്ചു. റാവുവിന്റെ സാമ്പത്തിക ഉദാരവത്കരണ നയങ്ങള്‍ അഭൂതപൂര്‍വമായ ദേശീയ വളര്‍ച്ചയുടെ ഒരു യുഗത്തിന് ഉത്തേജനം നല്‍കുന്നതില്‍ നിര്‍ണായകമായിരുന്നുവെന്ന് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ഖാര്‍ഗെ പറഞ്ഞു. ''മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിന്റെ ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തിന് ഞങ്ങള്‍ കൃതജ്ഞത അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ കീഴിലെ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ദീര്‍ഘകാല സാമ്പത്തിക ഉദാവത്കരണ നയങ്ങള്‍ അഭൂതപൂര്‍വമായ രാജ്യത്തിന്റെ വളര്‍ച്ചയുടെ ഒരു യുഗത്തിന് ഉത്തേജനം നല്‍കുന്നതില്‍ നിര്‍ണായകമായിരുന്നു,'' ഖാര്‍ഗെ പറഞ്ഞു. രാജ്യത്തിന്റെ മധ്യവര്‍ഗത്തിന്റെ ഉന്നമനത്തിനും വികസനത്തിലും റാവു കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ നിര്‍ണായകമായിരുന്നുവെന്നും കൂടുതല്‍ ശക്തവും പ്രതിരോധശേഷിയുള്ളതുമായ ഇന്ത്യയ്ക്ക് അത് അടിത്തറ പാകിയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
1921 ജൂണ്‍ 28ന് തെലങ്കാനയിലെ കരിംനഗറിലാണ് നരസിംഹ റാവുവിന്റെ ജനനം. വളരെ വേഗത്തില്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടിയ അദ്ദേഹം ആന്ധ്രാപ്രദേശില്‍ വിവിധ മന്ത്രിസഭകളില്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1962-64 കാലഘട്ടത്തില്‍ നിയമ, വാര്‍ത്താ വിനിമയ മന്ത്രിയായിരുന്നു. 1964-67 കാലഘട്ടത്തില്‍ ലോ ആന്‍ഡ് എന്‍ഡോവ്‌മെന്റ്‌സ്, 1967ല്‍ ആരോഗ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചു.
1984ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായി. 1984 മുതല്‍ 1985 വരെ പ്രതിരോധമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1991 ജൂണ്‍ 21 മുതല്‍ 1996 മേയ് 16 വരെ പ്രധാനമന്ത്രിയായും സേവനം ചെയ്തു