അതേസമയം, ഭീകരാക്രമണത്തെ അപലപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ ധീര ജവാൻമാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും അദ്ദേഹം പറഞ്ഞു. വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബങ്ങൾക്കൊപ്പം രാജ്യം മുഴുവനായും തോളോടുതോൾ ചേർന്ന് നിൽക്കും. പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖപ്പെടട്ടെ എന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രിയുമായും മറ്റ് പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുമായും
പ്രധാനമന്ത്രി ചർച്ച നടത്തി.
അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗും സി ആർ പി എഫ് ഡയറക്ടറും നാളെ കശ്മീരിലെത്തും. ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കുമായി രാജ് നാഥ് സിംഗ് സംസാരിച്ചു. പാട് നയിലെ നാളത്തെ റാലി റദ്ദു ചെയ്താണ് രാജ് നാഥ് സിംഗ് കശ്മീരിലെത്തുക.
advertisement
ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. വീരമൃത്യു വരിച്ച ജവാൻമാരെ നമിക്കുന്നു. ധീര ജവാൻമാരുടെ കുടുംബങ്ങൾക്കൊപ്പം രാജ്യം ഒറ്റക്കെട്ടായി നിൽക്കും. പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ ഭീകരാക്രമണത്തിന് മറക്കാൻ കഴിയാത്ത മറുപടി ഭീകരർക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തി.