TRENDING:

'കേരളത്തിൽ നടന്നത് തുറന്നുകാട്ടുന്ന സിനിമ' ദി കേരള സ്റ്റോറിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണ

Last Updated:

കേരളീയ സമൂഹത്തെ തീവ്രവാദം കാർന്നു തിന്നുന്നത് എങ്ങനെയെന്നതിലേക്ക് വെളിച്ചം വീശുന്നതാണ് സിനിമയെന്നും പ്രധാനമന്ത്രി പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിവാദ സിനിമ ‘ദി കേരളാ സ്റ്റോറി’ കർണാടക തെരഞ്ഞെടുപ്പ് വേദിയില്‍ ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബല്ലാരിയില്‍ നടന്ന ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണവേദിയിലാണ് സിനിമയെ പിന്തുണച്ചുള്ള മോദിയുടെ പരാമർശങ്ങൾ. തീവ്രവാദത്തിന്റെ മുഖം വെളിപ്പെടുത്തുന്ന സിനിമയെ കോൺഗ്രസ് എതിർക്കുന്നെന്നും വോട്ട് ബാങ്കിന് വേണ്ടിയാണിതെന്നുമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കേരളീയ സമൂഹത്തെ തീവ്രവാദം കാർന്നു തിന്നുന്നത് എങ്ങനെയെന്നതിലേക്ക് വെളിച്ചം വീശുന്നതാണ് സിനിമയെന്നും പ്രധാനമന്ത്രി പറഞ്ഞു.
advertisement

‘കേരള സ്റ്റോറി’ സാങ്കൽപ്പികം; ചിത്രം പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് ഹൈക്കോടതി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചിത്രം നിരോധിക്കുന്നതിലൂടെ കോൺഗ്രസ് തീവ്രവാദത്തെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഭീകരതയ്‌ക്കെതിരെ ബിജെപി എന്നും കർക്കശമായ നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ, തീവ്രവാദത്തിനെതിരെ നടപടിയുണ്ടാകുമ്പോഴെല്ലാം കോൺഗ്രസിന് വേദന ഉണ്ടാകാറുണ്ട്. തീവ്രവാദം മനുഷ്യവിരുദ്ധവും പ്രതിലോമപരവുമാണ്. എന്നാൽ സ്വന്തം വോട്ട് ബാങ്ക് രക്ഷിക്കാൻ കോൺഗ്രസ് തീവ്രവാദത്തിനു മുന്നിൽ മുട്ടുമടക്കിയെന്നും അവര്‍ക്ക് കർണാടകയെ സംരക്ഷിക്കാൻ കഴിയുമോ എന്നും പ്രധാനമന്ത്രി ചോദിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/
'കേരളത്തിൽ നടന്നത് തുറന്നുകാട്ടുന്ന സിനിമ' ദി കേരള സ്റ്റോറിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണ
Open in App
Home
Video
Impact Shorts
Web Stories