TRENDING:

ക്ഷേത്രസന്ദർശനം തുടർന്ന് നരേന്ദ്ര മോദി; ശ്രീരം​ഗംക്ഷേത്രത്തിൽ ദർശനം നടത്തി; ഉച്ചക്ക് ശേഷം രാമേശ്വരത്ത്

Last Updated:

ഉച്ചയ്ക്കുശേഷം രാമേശ്വരത്ത് എത്തുന്ന മോദി സീതയ്ക്കൊപ്പം രാമൻ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന ശിവക്ഷേത്രമായ രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. വൈകുന്നേരം ക്ഷേത്ര സമുച്ചയത്തിൽ വിവിധ ഭക്തിഗാനങ്ങൾ ആലപിക്കുന്ന ഭജൻ സന്ധ്യയിലും പ്രധാനമന്ത്രി പങ്കെടുക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: തമിഴ്നാട്ടിൽ ക്ഷേത്ര സന്ദർശനം തുടർന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി. തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിൽ നരേന്ദ്രമോദി ദർശനം നടത്തി. അയോധ്യയിലെ പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായുളള ക്ഷേത്രപര്യടനത്തിൽ നരേന്ദ്ര മോദി ആദ്യമെത്തിയത് തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിൽ. റോഡ് ഷോയായി ക്ഷേത്രത്തിലെത്തിയ മോദിയെ മുഖ്യപുരോഹിതന്മാർ ചേർന്ന് സ്വീകരിച്ചു. കമ്പരാമായണ പാരായണത്തിലും പ്രധാനമന്ത്രി പങ്കുചേർന്നു.
Image: Screengrab/Doordarshan
Image: Screengrab/Doordarshan
advertisement

ഉച്ചയ്ക്കുശേഷം രാമേശ്വരത്ത് എത്തുന്ന മോദി സീതയ്ക്കൊപ്പം രാമൻ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന ശിവക്ഷേത്രമായ രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. വൈകുന്നേരം ക്ഷേത്ര സമുച്ചയത്തിൽ വിവിധ ഭക്തിഗാനങ്ങൾ ആലപിക്കുന്ന ഭജൻ സന്ധ്യയിലും പ്രധാനമന്ത്രി പങ്കെടുക്കും. നാളെ ധനുഷ്കോടി കോതണ്ടരാമ സ്വാമി ക്ഷേത്രവും മോദി സന്ദർശിക്കും. ധനുഷ്‌കോടിക്ക് സമീപം രാമസേതു നിർമ്മിച്ച സ്ഥലമെന്ന് പറയപ്പെടുന്ന അരിച്ചൽ മുനൈയും പ്രധാനമന്ത്രി സന്ദർശിക്കും. ഇതിനു ശേഷമാകും മോദി വൈകിട്ടോടെ അയോധ്യയിലെത്തുക.

advertisement

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി, ഈ ക്ഷേത്രങ്ങളിൽ വിവിധ ഭാഷകളിൽ നടത്തുന്ന രാമായണ പാരായണത്തിൽ പങ്കെടുക്കുന്ന പതിവ് തുടരുകയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീ രംഗനാഥസ്വാമി ക്ഷേത്രം രാജ്യത്തെ ഏറ്റവും പുരാതനമായ ക്ഷേത്ര സമുച്ചയങ്ങളിലൊന്നാണ്. കൂടാതെ പുരാണങ്ങളിലും സംഘകാല ഗ്രന്ഥങ്ങളിലും ഉൾപ്പെടെ വിവിധ പുരാതന ഗ്രന്ഥങ്ങളിൽ ക്ഷേത്രത്തെ കുറിച്ച് പരാമർശമുണ്ട്. ഭഗവാൻ വിഷ്ണുവിന്റെ ശയിക്കുന്ന രൂപമായ ശ്രീ രംഗനാഥ സ്വാമിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രത്തിലെ വിഗ്രഹവും അയോധ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വൈഷ്ണവ ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ക്ഷേത്രസന്ദർശനം തുടർന്ന് നരേന്ദ്ര മോദി; ശ്രീരം​ഗംക്ഷേത്രത്തിൽ ദർശനം നടത്തി; ഉച്ചക്ക് ശേഷം രാമേശ്വരത്ത്
Open in App
Home
Video
Impact Shorts
Web Stories