TRENDING:

രാജസ്ഥാന്റെ ആദ്യ വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി ഫ്ളാ​ഗ് ഓഫ് ചെയ്തു; ഡൽഹിയിലെത്താൻ വെറും അഞ്ചര മണിക്കൂർ

Last Updated:

രാജസ്ഥാനിലെ അജ്മീറിനും ഡൽഹി കാന്റിനും ഇടയിലായിരിക്കും സർവീസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജസ്ഥാനിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴി ഫ്ലാഗ് ഓഫ് ചെയ്തു. രാജസ്ഥാനിലെ അജ്മീറിനും ഡൽഹി കാന്റിനും ഇടയിലായിരിക്കും സർവീസ്. ഈ ട്രെയിന് ജയ്പൂർ, അൽവാർ, ഗുരുഗ്രാം തുടങ്ങിയ പ്രധാന നഗരങ്ങളിൽ സ്റ്റോപ്പുണ്ട്. സെക്കന്തരാബാദ്-തിരുപ്പതി, ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച ഫ്ലാഗ് ഓഫ് ചെയ്തിരുന്നു.
advertisement

തെലങ്കാനയ്ക്കും ആന്ധ്രാപ്രദേശിനും ഇടയിലുള്ള ട്രെയിൻ യാത്രാ സമയം മൂന്നര മണിക്കൂറായി കുറക്കുന്നതാണ് സെക്കന്തരാബാദ്-തിരുപ്പതി ട്രെയിൻ. ഇത് തീർഥാടകർക്കും ഏറെ ഉപകാരപ്രദമാണ്. ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് ട്രെയിൻ ചെന്നൈയ്ക്കും വ്യവസായ നഗരമായ കോയമ്പത്തൂരിനുമിടയിലുള്ള യാത്രാ സമയം ഒരു മണിക്കൂറിലധികം കുറക്കുന്നതാണ്. രണ്ട് നഗരങ്ങൾക്കിടയിലുള്ള ഏറ്റവും വേഗതയേറിയ ട്രെയിനാണിത്. അഞ്ച് മണിക്കൂറും 50 മിനിറ്റുമാണ് യാത്രാ സമയം.

അജ്മീർ-ഡൽഹി കാന്റ് വന്ദേ ഭാരത് ട്രെയിനിന്റെ സവിശേഷതകൾ

  1. ഹൈ റൈസ് ഓവർഹെഡ് ഇലക്ട്രിക് (OHE) സെക്ടറിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് പാസഞ്ചർ ട്രെയിനാണ് അജ്മീർ-ഡൽഹി കാന്റ് വന്ദേ ഭാരത് എക്സ്പ്രസ്.
  2. advertisement

  3. അജ്മീറിൽ നിന്ന് ഡൽഹി കാന്റിലേക്ക് അഞ്ച് മണിക്കൂറും പതിനഞ്ചും മിനിറ്റും കൊണ്ട് ഈ വന്ദേ ഭാരത് ട്രെയിൻ ഓടിയെത്തും. നിലവിൽ, ഈ റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ ശതാബ്ദി എക്സ്പ്രസ് ആണ്. ആറ് മണിക്കൂറും പതിനഞ്ചും മിനിറ്റുമാണ് ഈ ട്രെയിനിന്റെ യാത്രാസമയം.
  4. പുഷ്കർ, അജ്മീർ ഷരീഫ് ദർഗ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റി പുതിയ വന്ദേ ഭാരത് ട്രെയിൻ മെച്ചപ്പെടുത്തുന്നുമെന്നും ഈ പ്രദേശത്ത് കൂടുതൽ സാമൂഹിക, സാമ്പത്തിക വികസനം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
  5. advertisement

  6. ട്രെയിനിൽ എയർക്രാഫ്റ്റ് സ്റ്റൈൽ സീറ്റുകളാണ് ഉള്ളത്. ഇത് സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നു.
  7. അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ യാത്രക്കാരെ എളുപ്പത്തിൽ ഒഴിപ്പിക്കാൻ എല്ലാ കോച്ചുകളിലും നാല് എമർജൻസി വിൻഡോകൾ ഉണ്ട്.
  8. ട്രെയിൻ കൂട്ടിയിടികൾ ഒഴിവാക്കുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് ട്രെയിൻ സെക്യൂരിറ്റി സിസ്റ്റമായ ‘കവച്’ (Kavach) എന്ന സംവിധാനവും ഈ ട്രെയിനിൽ ഉണ്ടാകും. ഇത് ട്രെയിൻ ബ്രേക്കിംഗ് സിസ്റ്റം ഓട്ടോമാറ്റിക്കായി പ്രവർത്തനക്ഷമമാക്കുന്ന സംവിധാനമാണ്.
  9. എല്ലാ ക്ലാസുകളിലും ചാരിയിരിക്കാൻ സാധിക്കുന്ന തരത്തിലുള്ള സീറ്റുകളാണ് ഉള്ളത്. എക്സിക്യൂട്ടീവ് കോച്ചുകളിൽ കറങ്ങുന്ന സീറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.
  10. advertisement

  11. യാത്രക്കാർക്ക് ഓഡിയോ-വിഷ്വൽ വിവരങ്ങൾ നൽകുന്നതിനായും വിനോദത്തിനായും 32 ഇഞ്ച് സ്‌ക്രീനുകൾ സജ്ജീകരിച്ചിട്ടുണ്ട്.
  12. ട്രെയിനിൽ വികലാംഗർക്കു വേണ്ടി പ്രത്യേകം ശുചിമുറികളുണ്ട്. സീറ്റ് ഹാൻഡിലുകൾക്ക് ബ്രെയിൽ ലിപിയിൽ സീറ്റ് നമ്പറുകളുമുണ്ട്.
  13. ഈ വന്ദേ ബാരത് ട്രെയിനിൽ ഓട്ടോമാറ്റിക് ഡോറുകൾ, ഫയർ സെൻസറുകൾ, സിസിടിവി ക്യാമറകൾ, ഓൺ-ബോർഡ് വൈ-ഫൈ സൗകര്യങ്ങൾ, മൂന്ന് മണിക്കൂർ ബാറ്ററി ബാക്കപ്പ്, ജിപിഎസ് എന്നീ സൗകര്യങ്ങളും ഉണ്ട്. ഈ ട്രെയിനിന്റെ എല്ലാ ഭാഗങ്ങളും ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ചതാണ്.
  14. മികച്ച വീഡിയോകൾ

    എല്ലാം കാണുക
    ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
    എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
രാജസ്ഥാന്റെ ആദ്യ വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി ഫ്ളാ​ഗ് ഓഫ് ചെയ്തു; ഡൽഹിയിലെത്താൻ വെറും അഞ്ചര മണിക്കൂർ
Open in App
Home
Video
Impact Shorts
Web Stories