ഇന്ന് രാവിലെയോടെയാണ് കേരളമുൾപ്പെടെ എട്ട് സംസ്ഥാനങ്ങൾക്ക് ഭീകരാക്രമണ ഭീഷണി സന്ദേശമെത്തിയതായുള്ള വാർത്ത പുറത്തുവന്നത്. കർണാടക പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഭീഷണിയുടെ അടിസ്ഥാനത്തിൽ ഡി.ജി.പി ജില്ലാ പൊലീസ് മേധാവികൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു.
വരുന്നു പേമാരി: സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഉരുൾപൊട്ടലിനും സാധ്യത
ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടനങ്ങളുടെ പശ്ചാതലത്തിലാണ് ഇന്ത്യയിലും ആക്രമണഭീഷണിയെന്നായിരുന്നു വിവരം. കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗോവ, മഹാരാഷ്ട്ര, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ ആക്രമണം നടന്നേക്കുമെന്നാണ് ഭീഷണി.
advertisement
വെള്ളിയാഴ്ച വൈകുന്നേരത്തോടെ ബംഗലൂരു സിറ്റി പൊലീസിന് ലഭിച്ച ഫോൺ കോളിലായിരുന്നു ഭീഷണിസന്ദേശം.
ട്രയിനുകൾ കേന്ദ്രീകരിച്ചാണ് ആക്രമണം നടക്കുകയെന്നും 19 ഭീകരർ തമിഴ്നാട്ടിലെ രാമാനാഥപുരത്ത് എത്തിയിട്ടുണ്ടെന്നും ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്നു.