ബംഗാളില്‍ അട്ടിമറിക്കായി നരന്ദ്രമോദി സിബിഐയെ ഉപയോഗിക്കുകയാണെന്നും ഇത് അടിയന്തിരാവസ്ഥയേക്കാള്‍ മോശമായ സ്ഥിതിയാണെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിനെതിരെ കൊല്‍ക്കത്ത മെട്രോസ്റ്റേഷന് സമീപം മുഖ്യമന്ത്രി മമത ബാനര്‍ജി അനിശ്ചിതകാല ധര്‍ണ്ണ തുടങ്ങി. അതേസമയം ഉദ്യോഗസ്ഥരെ തടഞ്ഞ നടപടിക്കെതിരെ സിബിഐ നാളെ സുപ്രീം കോടതിയെ സമീപിച്ചേക്കും.
ശാരദാ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ സിബിഐ ഉദ്യോഗസ്ഥരെയാണ് ബംഗാള്‍ പൊലീസ് തടഞ്ഞത്. മുഖ്യമന്ത്രി മമതത ബാനര്‍ജിയും കമ്മീഷണറുടെ വീട്ടിലെത്തി. വീടിന് മുന്നില്‍ പൊലീസും സിബിഐ ഉദ്യോഗസ്ഥരും തമ്മില്‍ ബലപ്രയോഗം നടന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 03, 2019 9:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പശ്ചിമബംഗാളിൽ നാടകീയ രംഗങ്ങൾ; കൊൽക്കത്ത കമ്മീഷണറുടെ വീട്ടിലെ സിബിഐ റെയ്ഡ് തടഞ്ഞ് പൊലീസ്