TRENDING:

അഭിമന്യുവിലെ ആ സുന്ദര വില്ലൻ ഇനിയില്ല

Last Updated:

കഥാപാത്രങ്ങളിലൂടെയായിരുന്നു മഹേഷ് ആനന്ദിന് 'വില്ലന്‍' എന്ന പേര് ലഭിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: ബോളിവുഡ് താരം 'വില്ലന്‍' മഹേഷ് ആനന്ദ് അന്തരിച്ചു. 57 വയസായിരുന്നു. കഥാപാത്രങ്ങളിലൂടെയായിരുന്നു മഹേഷ് ആനന്ദിന് 'വില്ലന്‍' എന്ന പേര് ലഭിക്കുന്നത്. തന്റെ വീട്ടിലാണ് മഹേഷിനെ മരിച്ച രീതിയില്‍ കണ്ടെത്തുന്നത്. മരണ കാരണം ഇതുവരെയും വ്യക്തമല്ല. പോസ്റ്റ്മാര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് നീക്കിയിരിക്കുകയാണ്.
advertisement

80 കളിലും 90 കളിലും നിരവധി ചിത്രങ്ങളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അനശ്വരമാക്കിയ താരമാണ് മഹേഷ്. മലയാളത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ച അഭിമന്യു എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ് മഹേഷ് ആനന്ദിനെ മലയാള സിനിമ പ്രേക്ഷകർക്കിടയില്‍ സുപരിചിതനാക്കിയത്. കുരുക്ഷേത്ര, സ്വര്‍ഗ്, കൂലി നബര്‍ 1, വിജേത, ഷഹെന്‍ഷാ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം പ്രജയെന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

Also Read: ഉണ്ണി മുകുന്ദൻ നായകനാവുന്ന മേപ്പടിയാൻ

advertisement

ഈ വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങിയ ഗോവിന്ദ നായകനായ 'രംഗീല രാജ' എന്ന ചിത്രത്തില്‍ ആണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
അഭിമന്യുവിലെ ആ സുന്ദര വില്ലൻ ഇനിയില്ല