ഉണ്ണി മുകുന്ദൻ നായകനാവുന്ന പുതിയ ചിത്രം മേപ്പടിയാൻ പ്രഖ്യാപിച്ചു. നടൻ ജയസൂര്യയുടെ ഫേസ്ബുക് പേജിലായിരുന്നു ചിത്രത്തിന്റെ അണിയറക്കാരുടെയുൾപ്പെടെ വിവരങ്ങളുമായി വീഡിയോ രൂപത്തിൽ പ്രഖ്യാപനം ഉണ്ടായത്. c/o സൈറാ ഭാനു, സൺഡേ ഹോളിഡേ, ബി.ടെക്, ഓർമ്മയിൽ ഒരു ശിശിരം തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച സംഘത്തിന്റേതാണ് മേപ്പടിയാൻ. വിഷ്ണു മോഹൻ ആണ് സംവിധാനം. സൈജു കുറുപ്, കലാഭവൻ ഷാജോൺ, ലെന, കുണ്ടറ ജോണി, ഹരീഷ് കണാരൻ, അലെൻസിയർ, ശ്രീനിവാസൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.
മിഖായേലിനു ശേഷം മാമാങ്കത്തിന്റെ സെറ്റിലാണ് ഉണ്ണി മുകുന്ദൻ. ഇത് കൂടാതെ ചോക്ലേറ്റ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ, 'ചോക്ലേറ്റ്, സ്റ്റോറി റീറ്റോൾഡിൽ' പെൺകുട്ടികൾ പഠിക്കുന്ന കോളേജിൽ പഠിക്കാൻ വരുന്ന ആൺ കുട്ടിയുടെ വേഷമാണ് ഉണ്ണി ചെയ്യുക. കഥാ തന്തുവിനു എവിടൊക്കെയോ സാമ്യം ഉള്ളതൊഴിച്ചാൽ, ഈ രണ്ടു ചോക്ളേറ്റുകൾക്കും തമ്മിൽ തലക്കെട്ടിൽ മാത്രമാണ് ബന്ധം. പഴയ ചോക്ലേറ്റിനു രംഗ ഭാഷ്യം രചിച്ച സച്ചി-സേതു കൂട്ടുകെട്ടിലെ സേതുവാണു ഇവിടെ തിരക്കഥാകൃത്ത്.
മേപ്പടിയാൻ ഉടൻ ചിത്രീകരണം ആരംഭിക്കും. യഥാർത്ഥ സംഭവങ്ങളെ അധികരിച്ചാണ് തിരക്കഥ ഒരുങ്ങുക. മാക്ട്രോ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് നിർമ്മാണം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.