മൂന്നു സംസ്ഥാനങ്ങളില്‍ ഛത്തീസ്ഗഡില്‍ മാത്രമെ കോണ്‍ഗ്രസിന് വ്യക്തമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചുള്ളൂ. 15 വര്‍ഷക്കാലം ബിജെപി ഭരിച്ചിരുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നെങ്കിലും അതൊന്നും പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ കോണ്‍ഗ്രസിനായില്ല. രാജസ്ഥാനില്‍ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജയ്‌ക്കെതിരായ വികാരം മാത്രമാണ് കോണ്‍ഗ്രസിന് ഗുണകരമായത്. അല്ലാതെ മോദിക്കോ ബി.ജെ.പിക്കോ എതിരായ വികാരങ്ങളെ വോട്ടാക്കാന്‍ കോണ്‍ഗ്രസിനു സാധിച്ചില്ലെന്നു വേണം കരുതാന്‍. മധ്യപ്രദേശിലാകാട്ടെ ഭരണവിരുദ്ധ വികാരത്തിനിടയിലും ബി.ജെ.പിക്ക് ഒപ്പമെത്താനാകുകയും ചെയ്തു. കര്‍ഷകരുടെ വോട്ടും പോലും ഫലപ്രദമായി പെട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല.
advertisement
Also Read 'കോണ്‍ഗ്രസ് മുക്ത വടക്കു കിഴക്കന്‍ ഇന്ത്യ'; മുദ്രാവാക്യം ഫലിച്ച ആശ്വാസത്തില്‍ ബിജെപി
രാജസ്ഥാനിലും മധ്യപ്രദേശിലുമൊക്കെ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുകളിള്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് കല്ലുകടിയാകും. ആധികാരിക വിജയം നേടിയ ഛത്തീസ്ഗഡില്‍ പാര്‍ട്ടി ശക്തമെങ്കിലും ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം മറ്റു രണ്ടു സംസ്ഥാനങ്ങളെ അപേക്ഷ്ച്ച് തുലോം കുറവാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആകെയുണ്ടായിരുന്ന മിസോറാമും കൈവിട്ടത് കോണ്‍ഗ്രസിനു തിരിച്ചടിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഈ മേഖലയില്‍ കാര്യമായ നേട്ടമുണ്ടാക്കാനാകില്ല. ഏറ്റവും സുരക്ഷിതമായിരുന്ന ഈ മേഖലയില്‍ ഉണ്ടാകുന്ന നഷ്ടം എവിടെ നികത്തുമെന്നതും 2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അലട്ടുന്ന ചോദ്യമാകും. ഒരു കാലത്തും കോണ്‍ഗ്രസിനെ കൈവിട്ടിട്ടില്ലാത്ത അന്ധ്രാപ്രദേശിന്റെ ഭാഗമായിരുന്ന തെലങ്കാനയില്‍ ഒരു ചലനവും സൃഷ്ടിക്കാനാകാത്തതും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ സാധ്യതകളെ അപ്രസക്തമാക്കുന്നതാണ്.
Also Read ബിജെപിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത് 'അജിത് ജോഗി'
അതേസമയം ബിജെപിയുടെ സംഘടനാ സംവിധാനത്തെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ തോല്‍വി സാങ്കേതികമാണെന്നു പറയാം. ഇത്രയേറെ കര്‍ഷക പ്രക്ഷോഭങ്ങളും വിവാദങ്ങളും ഉണ്ടായിട്ടും അതൊന്നും മോദി പ്രഭാവത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് രീതി.
നിലവിലെ പാളിച്ചകള്‍ പരിഹരിച്ച് ശക്തമായി നിലയുറപ്പിച്ചില്ലെങ്കിൽ 2019 ലെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് അത്ര ശുഭകരമായിരിക്കില്ല.
