'കോണ്‍ഗ്രസ് മുക്ത വടക്കു കിഴക്കന്‍ ഇന്ത്യ'; മുദ്രാവാക്യം ഫലിച്ച ആശ്വാസത്തില്‍ ബിജെപി
Last Updated:
ഐസ്വാള്‍: കോണ്‍ഗ്രസ് രഹിത വടക്കു കിഴക്കന്‍ ഇന്ത്യയെന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാക്കി ബി.ജെ.പി. മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട്(എം.എന്‍.എഫ്) വന്‍ ഭൂരിപക്ഷത്തിന് വിജയിച്ചതോടെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയ കോണ്‍ഗ്രസ് രഹിത വടക്കു കിഴക്കന്‍ ഇന്ത്യയെന്ന മുദ്രാവാക്യം യാഥാര്‍ഥ്യമായത്.
വര്‍ഷങ്ങളായി സി.പി.എമ്മിന്റെ ശക്തി കേന്ദ്രമായിരുന്ന ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലെത്തിയിരുന്നു. മണിപ്പൂരിലും അരുണാചലിലും ബി.ജെ.പിയാണ് ഭരണകക്ഷി. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും മേഘാലയയിലും നാഗലാന്‍ഡിലും ഘടകകക്ഷികളുമായി ചേര്‍ന്ന് ബി.ജെ.പി മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തു. അപ്പോഴും കോണ്‍ഗ്രസ് ഭരണമുണ്ടായിരുന്ന മിസോറാം മാത്രം കൈപ്പിടിയിലൊതുങ്ങിയില്ല.
ഇപ്പോള്‍ കോണ്‍ഗ്രസ് ഭരണത്തെ പുറത്താക്കി മിസോറാമില്‍ എം.എന്‍.എഫ് അധികാരത്തില്‍ എത്തിയതോടെ ഒരുകാലത്ത് ബാലികേറാമലയായിരുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ബി.ജെ.പി ഉയര്‍ത്തിയ മുദ്രാവാക്യം വിജയിച്ചു. എം.എന്‍.എഫുമായി തെരഞ്ഞെടുപ്പ് സഖ്യമില്ലെങ്കിലും കോണ്‍ഗ്രസിനെ തങ്ങള്‍ ഉയര്‍ത്തിയ മുദ്രാവാക്യം വിജയിപ്പിക്കാനായെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.
advertisement
Also Read തെലങ്കാനയിൽ ടി ആർ എസ്; മിസോറാമിൽ എം എൻ എഫ്
പടലപ്പിണക്കങ്ങളും അധികാരവടംവലിയുമൊക്കെയാണ് മിസോറാമില്‍ കോണ്‍ഗ്രസിനു തിരിച്ചടിയായത്. ഇതുവരെ പുറത്തുവന്ന ഫലം അനുസരിച്ച് എം.എന്‍എഫ് 24 സീറ്റിലും കോണ്‍ഗ്രസ് ഏഴ് സീറ്റിലുമാണ് വിജയിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 11, 2018 11:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'കോണ്‍ഗ്രസ് മുക്ത വടക്കു കിഴക്കന്‍ ഇന്ത്യ'; മുദ്രാവാക്യം ഫലിച്ച ആശ്വാസത്തില്‍ ബിജെപി


