TRENDING:

ഗോഡ്സെയെ പുകഴ്ത്തിയ പ്രഗ്യയ്ക്കെതിരെ നടപടി; പാർലമെന്ററി കമ്മിറ്റിയിൽ നിന്നും പുറത്താക്കി

Last Updated:

സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (ഭേദഗതി) ബിൽ സംബന്ധിച്ച് ബുധനാഴ്ച ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയിലാണ് പ്രഗ്യാ സിംഗ് ഗോഡ്സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ വെടിവച്ചിട്ട നാഥുറാം വിനായക് ഗോഡ്‌സെ ദേശഭക്തനാണെന്ന വിവാദ പരാമർശം നടത്തിയ ബിജെപി എംപി പ്രഗ്യ സിംഗ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കൂടിയാലോചന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി.നഡ്ഡയാണ് ഇക്കാര്യം അറിയിച്ചത്. പ്രഗ്യ സിംഗിന്റെ  പ്രസ്താവനയെ ബിജെപി അപലപിക്കുന്നെന്നും പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുപ്പിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
advertisement

സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (ഭേദഗതി) ബിൽ സംബന്ധിച്ച്  ബുധനാഴ്ച ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയിലാണ് പ്രഗ്യാ സിംഗ് ഗോഡ്സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചത്.

ബില്ലിന്റെ ചർച്ചയ്ക്കിടെ ഗോഡ്സെ എഴുതിയ ''വൈ ഐ കില്‍ഡ് ഗാന്ധി'' എന്ന പുസ്തകത്തിലെ വരികൾ  ഡി.എം.കെ പ്രതിനിധി എ രാജ ഉദ്ധരിച്ചു. കൊലപ്പെടുത്തുന്നതിന് 32 കൊല്ലം മുൻപെ  മഹാത്മാ ഗാന്ധിയോട് വിരോധമുണ്ടായയിരുന്നെന്ന് ഗോഡ്‌സെ തന്നെ സമ്മതിച്ചിട്ടുണ്ടെന്നായിരുന്നു രാജയുടെ പരാമര്‍ശം.

ഒരു പ്രത്യേക തത്വശാസ്ത്രത്തില്‍ വിശ്വസിച്ചതിനാലാണ് ഗോഡ്‌സെ ഗാന്ധിയെ വധിച്ചതെന്നും രാജ പറഞ്ഞു. ഇതിൽ പ്രകോപിതയായാണ് ഗോഡ്സെ ദേശഭക്തനാണെന്ന് പ്രഗ്യപറഞ്ഞത്.

advertisement

പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഗ്യയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്ന് സ്പീക്കര്‍ ഓം ബിര്‍ള പ്രഗ്യയുടെ പരാമര്‍ശം രേഖയില്‍നിന്ന് നീക്കിയിരുന്നു.

Also Read 'ഗോഡ്സെ ദേശഭക്തൻ'; വിവാദ പരാമർശവുമായി ബിജെപി എംപി പ്രഗ്യ സിംഗ് ഠാക്കൂര്‍

മലയാളം വാർത്തകൾ/ വാർത്ത/India/
ഗോഡ്സെയെ പുകഴ്ത്തിയ പ്രഗ്യയ്ക്കെതിരെ നടപടി; പാർലമെന്ററി കമ്മിറ്റിയിൽ നിന്നും പുറത്താക്കി