നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ഗോഡ്സെ ദേശഭക്തൻ'; വിവാദ പരാമർശവുമായി ബിജെപി എംപി പ്രഗ്യ സിംഗ് ഠാക്കൂര്‍

  'ഗോഡ്സെ ദേശഭക്തൻ'; വിവാദ പരാമർശവുമായി ബിജെപി എംപി പ്രഗ്യ സിംഗ് ഠാക്കൂര്‍

  എം.പിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി.

  News18

  News18

  • Share this:
   ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ വെടിവച്ചിട്ട നാഥുറാം വിനായക് ഗോഡ്‌സെ ദേശഭക്തനാണെന്ന വിവാദ പരാമർശവുമായി ലോക്സഭയിൽ ബി.ജെ.പി. എം.പി പ്രഗ്യാ സിംഗ് ഠാക്കൂര്‍. എം.പിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (ഭേദഗതി) ബിൽ സംബന്ധിച്ച്  ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയിലാണ് പ്രഗ്യാ സിംഗ് ഗോഡ്സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചത്.

   ബില്ലിന്റെ ചർച്ചയ്ക്കിടെ ഗോഡ്സെ എഴുതിയ ''വൈ ഐ കില്‍ഡ് ഗാന്ധി'' എന്ന പുസ്തകത്തിലെ വരികൾ  ഡി.എം.കെ പ്രതിനിധി എ രാജ ഉദ്ധരിച്ചു. കൊലപ്പെടുത്തുന്നതിന് 32 കൊല്ലം മുൻപെ  മഹാത്മാ ഗാന്ധിയോട് വിരോധമുണ്ടായയിരുന്നെന്ന് ഗോഡ്‌സെ തന്നെ സമ്മതിച്ചിട്ടുണ്ടെന്നായിരുന്നു രാജയുടെ പരാമര്‍ശം.

   ഒരു പ്രത്യേക തത്വശാസ്ത്രത്തില്‍ വിശ്വസിച്ചതിനാലാണ് ഗോഡ്‌സെ ഗാന്ധിയെ വധിച്ചതെന്നും രാജ പറഞ്ഞു. ഇതിൽ പ്രകോപിതയായാണ് ഗോഡ്സെ ദേശഭക്തനാണെന്ന് പ്രഗ്യപറഞ്ഞത്.

   Also Read അയോധ്യ വിധി: സുപ്രീം കോടതി വിധിക്കെതിരെ സുന്നി വഖഫ് ബോർഡ് പുനഃപരിശോധനാ ഹർജി നൽകില്ല

    
   First published:
   )}