കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ മോദി നാളെ രാവിലെ വരെ കേദാര്‍നാഥിലെ വിശുദ്ധമായ രുദ്രാ ഗുഹയ്ക്കുള്ളില്‍ ധ്യാനമിരിക്കും. ഗുഹയ്ക്കുള്ളില്‍ ധ്യാനത്തില്‍ ഇരിക്കുന്നതിന്റെ ചിത്രം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടു.
advertisement
പരമ്പരാഗതമായ പഹാഡി വസ്ത്രമണിഞ്ഞാണ് പ്രധാനമന്ത്രി കേദാര്‍നാഥിലെത്തിയത്. അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചിലവഴിച്ച പ്രധാനമന്ത്രി രണ്ടരമണിക്കൂർ നടന്നാണ് ഗുഹയിലെത്തിയത്. രാത്രി മുഴുവന്‍ ഗുഹയില്‍ ചിലവഴിക്കുന്ന പ്രധാനമന്ത്രി നാളെ ബദരീനാഥിലേക്ക് പോകും. അന്നു തന്നെ ഡെല്‍ഹിയില്‍ മടങ്ങി എത്തുകയും ചെയ്യും. ക്ഷേത്ര സന്ദര്‍ശനത്തിനിടെ കേദാര്‍നാഥ് വികസന പ്രോജക്ടും മോദി ചര്‍ച്ച ചെയ്തു.
പ്രധാനമന്ത്രി മത്സരിക്കുന്ന വാരാണസിയില്‍ ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 18, 2019 6:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കേദാര്‍നാഥിലെ ഗുഹയ്ക്കുള്ളില്‍ ഏകാന്ത ധ്യാനത്തില്‍ മോദി; നാളെ ബദരീനാഥിലേക്ക്