ചന്ദ്രയാൻ രണ്ട് ഉൾപ്പെടെയുള്ള ഐ എസ് ആർ ഒയുടെ നേട്ടങ്ങളിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നതായി ആഭ്യന്തരമന്ത്രി അമിത് ഷാ. തന്‍റെ ട്വിറ്ററിലാണ് അമിത് ഷാ ഇങ്ങനെ കുറിച്ചത്. ഐ എസ് ആർ ഒയിലെ അർപ്പണമനോഭാവമുള്ള കഠിനാദ്ധ്വാനികളായ ശാസ്ത്രജ്ഞർക്കൊപ്പം ഇന്ത്യ നിൽക്കുന്നു. ഭാവിയിലെ എല്ലാ ഉദ്യമങ്ങൾക്കും എന്‍റെ ആശംസകളെന്നും ട്വിറ്ററിൽ കുറിച്ച സന്ദേശത്തിൽ അമിത് ഷാ പറഞ്ഞു.
advertisement
ഐ എസ് ആർ ഒയുടെ മുഴുവൻ സംഘത്തിനുമൊപ്പം രാജ്യം ഒറ്റക്കെട്ടായി നിൽക്കുന്നതായി കോൺഗ്രസ് പറഞ്ഞു. നിങ്ങളുടെ അർപ്പണമനോഭാവവും കഠിനാദ്ധ്വാനവും നമ്മുടെ രാജ്യത്തെ അഭിമാനമുള്ളതാക്കി. ട്വിറ്ററിൽ കോൺഗ്രസ് കുറിച്ചു.
advertisement
ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട് ഐ എസ് ആർ ഒ എന്നായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ കുറിച്ചത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 07, 2019 6:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Chandrayaan-2: ISROയെക്കുറിച്ചോർത്ത് രാജ്യം അഭിമാനിക്കുന്നു; നല്ലതിനു വേണ്ടി പ്രതീക്ഷിക്കുന്നു: രാഷ്ട്രപതി
