TRENDING:

'പരിസ്ഥിതി സംരക്ഷണത്തിനുള്ള വഴികാട്ടി'; തുളസി ​ഗൗഡയുടെ വിയോ​ഗത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം

Last Updated:

ജീവിതകാലം മുഴുവന്‍ പ്രകൃതിയോട് ചേര്‍ന്ന് നിന്ന തുളസി ഗൗഡയെ പത്മ ശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ തുളസി ​ഗൗഡയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുളസി ​ഗൗഡയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പരിസ്ഥിതി സംരക്ഷണത്തിനുള്ള വഴികാട്ടിയായി അവർ തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എക്സിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്.
News18
News18
advertisement

"കർണാടകയിൽ നിന്നുള്ള പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും പത്മ അവാർഡ് ജേതാവുമായ ശ്രീമതി തുളസി ഗൗഡ ജിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രകൃതിയെ പരിപോഷിപ്പിക്കുന്നതിനും ആയിരക്കണക്കിന് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിനും നമ്മുടെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി അവർ തന്റെ ജീവിതം സമർപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിനുള്ള വഴികാട്ടിയായി തുളസി ​ഗൗഡ തുടരും. നമ്മുടെ ഭൂമിയെ സംരക്ഷിക്കാൻ അവരുടെ പ്രവർത്തനം തലമുറകളെ പ്രചോദിപ്പിക്കും. അവരുടെ കുടുംബത്തെയും ഓർക്കുന്നു. ഓം ശാന്തി."-പ്രധാനമന്ത്രി കുറിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആയിരക്കണക്കിന് മരങ്ങള്‍ നട്ടുപിടിപ്പിച്ച് രാജ്യമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റിയ പത്മ ശ്രീ പുരസ്‌കാര ജേതാവ് തുളസി ഗൗഡ(86) ഇന്നലെയാണ്  അന്തരിച്ചത്. സ്‌ട്രോക്ക് ബാധിച്ചതിനെ തുടര്‍ന്ന് ഏതാനും മാസങ്ങളായി കിടപ്പിലായിരുന്നു അവര്‍. കര്‍ണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ ഹൊന്നാലി ഗ്രാമത്തിലെ വസതിയിലായിരുന്നു അന്ത്യം. അങ്കോളയില്‍ ആയിരക്കണക്കിന് മരങ്ങള്‍ വെച്ചുപിടിപ്പിച്ച തുളസി ഗൗഡയെ ‘മരങ്ങളുടെ സര്‍വ വിജ്ഞാന കോശം’ എന്നാണ് അറിയപ്പെടുന്നത്. ജീവിതകാലം മുഴുവന്‍ പ്രകൃതിയോട് ചേര്‍ന്ന് നിന്ന അവരെ പത്മ ശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു. ഇതിന് പുറമെ ഇന്ദിര പ്രിയദര്‍ശിനി വൃക്ഷ മിത്ര പുരസ്‌കാര ജേതാവ് കൂടിയാണ് തുളസി ഗൗഡ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'പരിസ്ഥിതി സംരക്ഷണത്തിനുള്ള വഴികാട്ടി'; തുളസി ​ഗൗഡയുടെ വിയോ​ഗത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം
Open in App
Home
Video
Impact Shorts
Web Stories