ഏഴാംഘട്ടം തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ സംഘര്‍ഷം മൂര്‍ഛിച്ചതിനിടെയാണ് പ്രധാനമന്ത്രി ബംഗാളില്‍ എത്തിയത്. ബംഗാളിലെ വിജയത്തോടെ ബിജെപി 300 സീറ്റ് കടക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ബിജെപിയുടെ വളര്‍ച്ചയില്‍ മമതയ്ക്കുള്ള അസ്വസ്ഥതയാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം.
അതേസമയം, യോഗി ആദിത്യനാഥിനെ വിലക്കിയ കമ്മിഷന്‍ മമതയ്ക്ക് എതിരെ നടപടിക്ക് തയ്യാറാകുന്നില്ലെന്ന് അമിത് ഷാ ആരോപിച്ചു.
'20 വർഷം കൊണ്ടുണ്ടാക്കിയ പ്രതിച്ഛായ തകർക്കാൻ ശ്രമം': ടൈം മാഗസിന്‍റെ കവറിനെതിരെ പ്രധാനമന്ത്രി മോദി
advertisement
ഇതിനിടെ, അമിത് ഷായുടെ റാലിക്കിടെ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ തകര്‍ക്കപ്പെട്ട ക്യാംപസ് മുഖ്യമന്ത്രി മമത ബാനര്‍ജി സന്ദര്‍ശിച്ചു. പുറത്ത് നിന്നുള്ളവരെ എത്തിച്ച് ബി ജെ പി അക്രമം അഴിച്ചുവിടുകയാണെന്ന് മമത ആരോപിച്ചു.
അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മമത ബാനര്‍ജിയെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും ബിജെപിയുടെ അക്രമത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് തൃണമൂലും കമ്മിഷനു പരാതി നല്‍കിയിട്ടുണ്ട്.
