ഇന്റർപോളിന്റെ പരമോന്നത ഭരണസമിതിയാണ് ജനറൽ അസംബ്ലി. അതിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളെടുക്കാനാണ് വർഷത്തിലൊരിക്കൽ യോഗം ചേരുന്നത്.
Also Read- 'നാല് പേരും മരിക്കും'; 230 കിലോമീറ്റർ വേഗതയിൽ BMW ഓടിച്ചത് ഡോക്ടറും സുഹൃത്തുക്കളും
25 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യയിൽ ഇന്റർപോൾ ജനറൽ അസംബ്ലി യോഗം നടക്കുന്നത്. അവസാനമായി ഇന്ത്യ ആതിഥ്യം വഹിച്ചത് 1997ലാണ്. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷിക ആഘോഷത്തോടനുബന്ധിച്ച് ഇക്കൊല്ലം ഡൽഹിയിൽ ഇന്റർപോൾ ജനറൽ അസംബ്ലി സംഘടിപ്പിക്കാമെന്ന ഇന്ത്യയുടെ നിർദേശം വൻ ഭൂരിപക്ഷത്തോടെ പൊതുസഭ നേരത്തേ അംഗീകരിച്ചിരുന്നു. ഇന്ത്യയുടെ ക്രമസമാധാന സംവിധാനത്തിലെ മികച്ച രീതികൾ ലോകമെമ്പാടും പ്രദർശിപ്പിക്കാനുള്ള അവസരമാണ് ഇതുവഴി ഒരുങ്ങുന്നത്.
advertisement
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മന്ത്രിമാർ, ഇന്റർപോൾ പ്രസിഡന്റ് അഹമ്മദ് നാസർ അൽ റൈസി, സെക്രട്ടറി ജനറൽ യൂർഗൻ സ്റ്റോക്ക്, സിബിഐ ഡയറക്റ്റർ ജനറൽ സുബോധ് കുമാർ ജെയ്സ്വാൾ എന്നിവരടക്കമുള്ളവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.