പുതിയ നിയമഭേദഗതി നിലവിൽ വന്നതിന് ശേഷം കനത്ത പിഴയാണ് ഈടാക്കുന്നതെന്ന് കർഷകർ പരാതിപ്പെടുന്നു. 'കരിമ്പിന് നൽകാനുള്ള വലിയ തുക കുടിശ്ശിക ഉള്ളപ്പോൾ വലിയ പിഴ ഞങ്ങൾക്ക് എങ്ങനെ അടയ്ക്കാനാകും' - പ്രതിഷേധക്കാരിലൊരാൾ ചോദിക്കുന്നു. കർഷകർ ജീവിക്കാൻ തന്നെ പാടുപെടുന്ന അവസ്ഥയിൽ വലിയ പിഴകൂടി അടയ്ക്കേണ്ട ഗതികേടിലാണെന്നും ഇവർ ആരോപിക്കുന്നു.
Also Read- റാണു മണ്ഡലിന് പിന്നാലെ, പാട്ടുപാടി സോഷ്യൽമീഡിയയുടെ ഹൃദയം കീഴടക്കി ഊബർ ഡ്രൈവർ
കാളവണ്ടി ഉടമയ്ക്ക് 1000 രൂപ പിഴ ചുമത്തിയ സംഭവത്തിന് പിന്നാലെയാണ് പ്രതിഷേധം കർഷകരുടെ പ്രതിഷേധം ശക്തമാകുന്നത്. മോട്ടോർ വാഹന നിയമപ്രകാരം കാളവണ്ടിക്ക് പിഴയടയ്ക്കാൻ വകുപ്പില്ലെന്നിരിക്കെയാണ് പൊലീസിന്റെ പിഴ ചുമത്തിൽ. വിവാദമായതോടെ കാളവണ്ടി ഉടമസ്ഥന് പിഴ ചുമത്തിയത് പിൻവലിക്കാൻ പൊലീസ് തീരുമാനിച്ചിരുന്നു.
advertisement
ഡെറാഡൂണിന്റെ സമീപപ്രദേശമായ സഹസ്പൂരിലെ ഛർബാ ഗ്രാമത്തിലാണ് കാളവണ്ടിക്ക് പിഴ ചുമത്തിയ സംഭവമുണ്ടായത്. ശനിയാഴ്ച രാത്രി കൃഷിഭൂമിക്ക് സമീപം നിർത്തിയിട്ടിരുന്ന റിയാസ് ഹസ്സന്റെ ഉടമസ്ഥതയിലുള്ള കാളവണ്ടിക്കാണ് പിഴ ചുമത്തിയത്. സ്ഥലത്ത് പട്രോളിങ് നടത്തിയ പൊലീസ് സംഘം കാളവണ്ടിയുമായി ഹസ്സന്റെ വീട്ടിലെത്തിയ ശേഷം മോട്ടോർ വാഹന നിയമത്തിലെ 81 സെക്ഷൻ അനുസകിച്ച് 1000 രൂപ പിഴ ചുമത്തിക്കൊണ്ടുള്ള നോട്ടീസ് കൈമാറുകയായിരുന്നു.