സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴി ഗാന്ധിക്കെതിരെ തെറ്റായതും ക്ഷുദ്രകരവുമായ വിവരങ്ങൾ പ്രചരിപ്പിച്ചതായും സ്ത്രീകളെ ലക്ഷ്യം വച്ചുകൊണ്ട് അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതായും തെലങ്കാന യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജാക്കിഡി ശിവ ചരൺ റെഡ്ഡി പൊലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ മോർഫ് ചെയ്ത ചിത്രം സാനിറ്ററി പാഡിനുള്ളിൽ വച്ചാണ് രഞ്ജൻ അശ്ലീല വീഡിയോ തയാറാക്കി പ്രചരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ബിഹാറിൽ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള സ്ത്രീകളുടെ മാന്യതയെ അപമാനിച്ചതായും സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നത്തെ നിസ്സാരവൽക്കരിച്ചതായും അദ്ദേഹം ആരോപിച്ചു.
advertisement
ബിഹാറിലെ ദരിദ്രരായ സ്ത്രീകൾക്ക് ശുചിത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്നതിനുള്ള ഒരു പരിപാടി അഖിലേന്ത്യാ മഹിളാ കോൺഗ്രസ് അടുത്തിടെ ആരംഭിച്ചിരുന്നു. ആരോഗ്യകരമായ ജീവിതം നയിക്കുന്നുവെന്ന് ഉറപ്പാക്കാനവും ശുചിത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിട്ടായിരുന്നു ഇതെന്ന് നേതാക്കൾ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ, ജൂലൈ 6 ന് ബിഎൻഎസ്, ഐടി ആക്ടിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം രഞ്ജനും മറ്റുള്ളവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ബീഗം ബസാർ പൊലീസ് അറിയിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തക പ്രിയങ്കാ ദേവിയുടെ പരാതിയിൽ ബെംഗളൂരു പൊലീസും കേസെടുത്തിട്ടുണ്ട്. വിഷയത്തിൽ ഇടപെട്ട മറ്റുള്ളവർക്കെതിരേയും നടപടിയുണ്ടാവുമെന്ന് എഫ്‌ഐആറിന്റെ പകർപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് പറഞ്ഞു.
ബിഹാറിൽ പാഡ് നിർമിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യം ഗ്രാമീണ സ്ത്രീകൾക്കൊരുക്കിക്കൊടുത്തും അഞ്ചു ലക്ഷത്തോളം സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്ന പ്രിയദർശിനി ഉഡാൻ യോജന പദ്ധതിയും കോൺഗ്രസ് നടപ്പാക്കിയിരുന്നു. സാനിറ്ററി പാഡ് കവറിന് മുകളിൽ രാഹുലിന്റെ ചിത്രം പതിപ്പിച്ചതിനെതിരെ ബിജെപി രംഗത്ത് വന്നിരുന്നു. ഇതിനുപിന്നാലെയാണ് സാനിറ്ററി പാഡിനുള്ളിൽ രാഹുലുള്ള ചിത്രംപതിച്ച് വ്യാജവീഡിയോയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.