TRENDING:

രാജിയിലുറച്ച് തന്നെ; പകരക്കാരനെ കണ്ടെത്താൻ നിർദ്ദേശം നൽകി രാഹുൽ

Last Updated:

അനുനയനീക്കങ്ങളുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാലും അഹമ്മദ് പട്ടേലും കണ്ടെങ്കിലും നിലപാട് മയപ്പെടുത്താന്‍ രാഹുല്‍ തയ്യാറായില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കുമെന്ന നിലപാടില്‍ ഉറച്ചു രാഹുല്‍ ഗാന്ധി. ഗാന്ധി കുടുംബത്തിനു പുറത്തുളളയാളെ അധ്യക്ഷനായി കണ്ടെത്താന്‍ രാഹുല്‍ നേതാക്കളോട് നിര്‍ദേശിച്ചു. എന്നാല്‍ രാജി തളളിയതാണെന്നും അടച്ചിട്ട മുറിയില്‍ നടന്ന പ്രവര്‍ത്തക സമിതിയുടെ തീരുമാനങ്ങളെ മാനിക്കണമെന്നും എഐസിസി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പഞ്ചാബ്, ബിഹാര്‍ പിസിസി അധ്യക്ഷന്മാര്‍ രാജിവെച്ചു.
advertisement

പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള രാജി സന്നദ്ധതയില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാനുള്ള നേതാക്കളുടെ ശ്രമങ്ങളാണ് പാളുന്നത്. അനുനയനീക്കങ്ങളുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാലും അഹമ്മദ് പട്ടേലും കണ്ടെങ്കിലും നിലപാട് മയപ്പെടുത്താന്‍ രാഹുല്‍ തയ്യാറായില്ല.

UDF അധികാരത്തിൽ വന്നാൽ ശബരിമലയ്ക്കായി പ്രത്യേക നിയമനിർമ്മാണം നടത്തുമെന്ന് ചെന്നിത്തല

ഗാന്ധികുടുംബത്തിനു പുറത്തുളളയാളെ അധ്യക്ഷനാക്കണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. അതുവരെ അധ്യക്ഷ സ്ഥാനത്ത് തുടരും. പാര്‍ട്ടി അധികാരത്തിലുളള രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കര്‍ണാടക എന്നിവിടങ്ങളിലെ ദയനീയ പരാജയത്തില്‍ കടുത്ത അസ്വസ്ഥനാണ് രാഹുല്‍. പ്രചാരണത്തില്‍ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ലഭിച്ചില്ലെന്ന് പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ തുറന്നടിച്ചിരുന്നു.

advertisement

രാജിയില്‍ രാഹുല്‍ ഉറച്ചുനില്‍ക്കുന്നതായ വാര്‍ത്തകള്‍ എഐസിസി തളളി. പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സംഘടനയെ ശക്തിപ്പെടുത്താനുളള പൂര്‍ണ അധികാരം രാഹുലിനുണ്ടെന്നാണ് വാര്‍ത്താക്കുറിപ്പില്‍ എഐസിസി വിശദീകരണം. അതേസമയം പഞ്ചാബില്‍ പരാജയപ്പെട്ട പിസിസി അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍ രാജിവെച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
രാജിയിലുറച്ച് തന്നെ; പകരക്കാരനെ കണ്ടെത്താൻ നിർദ്ദേശം നൽകി രാഹുൽ