advertisement

UDF അധികാരത്തിൽ വന്നാൽ ശബരിമലയ്ക്കായി പ്രത്യേക നിയമനിർമ്മാണം നടത്തുമെന്ന് ചെന്നിത്തല

Last Updated:
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ശബരിമലയ്ക്ക് വേണ്ടി പ്രത്യേക നിയമ നിർമ്മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ​രാ​ജ​യ​പ്പെ​ട്ട ഇ​ട​തുപ​ക്ഷ​ത്തി​ന് കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്നും ഇ​ട​തു​പ​ക്ഷം ജ​ന​മ​ന​സു​ക​ളി​ൽ നി​ന്ന് തൂ​ത്തെ​റി​യ​പ്പെ​ട്ടെ​ന്നും ചെ​ന്നി​ത്ത​ല പറഞ്ഞു.
ശബരിമല ഉൾപ്പടെയുളളള വിഷയങ്ങൾ യുഡിഎഫ് വിജയത്തിന് കാരണമായി. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് ജ​ന​ങ്ങ​ളോ​ട് ന​ന്ദി പ​റ​യു​ന്നു​വെ​ന്നും അ​വ​ർ ന​ൽ​കി​യ വി​ജ​യ​മാ​ണി​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഇ​ത്ര​യും വ​ലി​യ പ​രാ​ജ​യ​മേ​റ്റു​വാ​ങ്ങി​യ ഇ​ട​തി​ന് സാ​ങ്കേ​തി​ക​ത​യു​ടെ പേ​രി​ൽ മാ​ത്രം കേ​ര​ള​ത്തി​ൽ ഭ​ര​ണം തു​ട​രാ​മെ​ന്നേ ഉ​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കേ​ന്ദ്ര​ത്തി​ലെ മോ​ദി ഭ​ര​ണ​വും കേ​ര​ള​ത്തി​ലെ പി​ണ​റാ​യി ഭ​ര​ണ​വും ഒ​രു നാ​ണ​യ​ത്തി​ന്‍റെ ര​ണ്ടു വ​ശ​ങ്ങ​ളാ​ണ്. ര​ണ്ടു കൂ​ട്ട​രും മ​ത​ന്യൂ​ന​പ​ക്ഷ- പി​ന്നോ​ക്ക-​ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളെ പീ​ഡി​പ്പി​ക്കു​ന്ന​തി​ലും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​തി​ലും പ​ര​സ്പ​രം മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നുവെന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ മ​ത​ന്യൂ​ന​പ​ക്ഷ-​പി​ന്നോ​ക്ക-​ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
advertisement
തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ഇ​ട​തു​പ​ക്ഷം പ്ര​ധാ​ന​മാ​യും ഉ​യ​ർ​ത്തി​യ​ത് കോ-​ലീ-​ബി സ​ഖ്യം എ​ന്ന ആ​രോ​പ​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് വെ​റും ആ​രോ​പ​ണം മാ​ത്ര​മാ​ണെ​ന്ന് തെ​ളി​ഞ്ഞു. സം​ഘ​പ​രി​വാ​ര​ത്തി​ന്‍റെ മു​ന്നേ​റ്റ​ത്തെ ത​ട​യാ​നാ​യ​ത് കോ​ൺ​ഗ്ര​സി​നും യു​ഡി​എ​ഫി​നും മാ​ത്ര​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് അ​വ​കാ​ശ​പ്പെ​ട്ടു. ശൈ​ലി മാ​റ്റി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ആ​വ​ർ​ത്തി​ച്ച​ത്. അ​തി​ന് ഞ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹ​ത്തോ​ട് ഏ​റെ ന​ന്ദി​യു​ണ്ടെന്നും ചെന്നിത്തല പ​രി​ഹ​സി​ച്ചു. ധാ​ർ​ഷ്ട്യ​ത്തോ​ടെ​യു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ഇ​ട​ത് പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ്ര​വ​ർ​ത്ത​ന ശൈ​ലി​യും അ​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
UDF അധികാരത്തിൽ വന്നാൽ ശബരിമലയ്ക്കായി പ്രത്യേക നിയമനിർമ്മാണം നടത്തുമെന്ന് ചെന്നിത്തല
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement