79 കാരിയായ സോണിയ ഗാന്ധിയെ ആരോഗ്യ പ്രശ്നത്തെ തുടർന്ന് ഡൽഹിയിലെ സർ ഗംഗ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം സ്ഥിരം മെഡിക്കൽ ചെക്കപ്പിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
കേരള നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ രാഹുൽ ഗാന്ധി കോഴിക്കോട് എത്തേണ്ടിയിരുന്നു. ഇന്ന് വൈകുന്നേരം കോഴിക്കോട് ബീച്ചിൽ നടക്കുന്ന യുഡിഎഫ് റാലി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കേണ്ടതായിരുന്നു.
advertisement
എന്നാൽ, നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കോഴിക്കോട് റാലിയിൽ പ്രസംഗിക്കും എന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വൈകുന്നേരം 4.30-നാണ് കോഴിക്കോട് ബീച്ച് യുഡിഎഫ് പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്.
കാലാവസ്ഥ മാറ്റത്തെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട സോണിയ ഗാന്ധിയെ നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്. ചികിത്സ നൽകുന്ന ഡോക്ടർമാർ അവർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കി.
സോണിയ ഗാന്ധിയുടെ ആരോഗ്യനില സ്ഥിരതയിലാണെന്നും, കൂടുതൽ പരിശോധനകൾ നടത്തിവരികയാണെന്നും സർ ഗംഗ റാം ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് അറിയിച്ചു.
“സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചുവരികയാണ്,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Summary: Congress leader Rahul Gandhi's visit to Kerala has been cancelled due to Sonia Gandhi's health condition. The decision was taken after Sonia Gandhi's health deteriorated. 79-year-old Sonia Gandhi was admitted to Sir Ganga Ram Hospital in Delhi following a health issue. Reports indicate that she was admitted to the hospital on Tuesday evening for a routine medical check-up
