നിയമവിരുദ്ധ ബുക്കിംഗ് രീതികൾക്കെതിരെയുള്ള നടപടികളുടെ ഭാഗമായി കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 2.5 കോടി ഐആർസിടിസി ഉപയോക്തൃ ഐഡികൾ ഇതിനകം തന്നെ നിർജ്ജീവമാക്കിയതിന് പുറമെയാണ് ഈ 20 ലക്ഷം അക്കൗണ്ടുകൾ വരുന്നത്. ഇന്ത്യൻ റെയിൽവേയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി പ്രതിദിനം ഏകദേശം 2.25 ലക്ഷം യാത്രക്കാർ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നുണ്ടെന്ന് ഇന്ത്യൻ റെയിൽവേ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
മെയ് 24 മുതൽ ജൂൺ 2 വരെയുള്ള ഓൺലൈൻ തത്കാൽ ടിക്കറ്റ് ബുക്കിംഗ് പാറ്റേണിന്റെ വിശകലനം പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്, വിൻഡോ തുറന്നതിന് ശേഷമുള്ള ആദ്യ മിനിറ്റിൽ ശരാശരി 5,615 എസി ക്ലാസ് ടിക്കറ്റുകൾ മാത്രമേ ബുക്ക് ചെയ്യപ്പെട്ടിട്ടുള്ളൂ എന്നതാണ്. രണ്ടാം മിനിറ്റിൽ 22,827 ടിക്കറ്റുകൾ കൂടി ബുക്ക് ചെയ്യപ്പെട്ടു.
advertisement
എസി ക്ലാസിൽ, വിൻഡോ തുറന്നതിന്റെ ആദ്യ 10 മിനിറ്റിനുള്ളിൽ ശരാശരി 67,159 ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യപ്പെട്ടു. ഇത് ഓൺലൈനിൽ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളുടെയും 62.5% ത്തെയാണ് സൂചിപ്പിക്കുന്നതെന്നും റെയിൽവേ വ്യക്തമാക്കി. ബാക്കിയുള്ള 37.5% ടിക്കറ്റുകൾ ചാർട്ട് തയ്യാറാക്കുന്നതിന് 10 മിനിറ്റിനുള്ളിൽ ബുക്ക് ചെയ്യപ്പെട്ടു. വിൻഡോ തുറന്ന് 10 മണിക്കൂറിനുശേഷം തത്കാൽ ടിക്കറ്റുകളിൽ മൂന്ന് ശതമാനം മാത്രമേ ബുക്ക് ചെയ്യപ്പെട്ടിട്ടുള്ളൂ.
ഇതേ കാലയളവിൽ, നോൺ-എസി വിഭാഗത്തിൽ, പ്രതിദിനം ശരാശരി 1.18 ലക്ഷം ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യപ്പെട്ടു. ഇതിൽ 4,724 ടിക്കറ്റുകൾ - ഏകദേശം നാല് ശതമാനം ബുക്ക് ചെയ്യപ്പെട്ടത് ആദ്യ മിനിറ്റിനുള്ളിൽ ആണ്. മറ്റൊരു 20,786 ടിക്കറ്റുകൾ ഏകദേശം 18 ശതമാനം രണ്ടാം മിനിറ്റിൽ ബുക്ക് ചെയ്യപ്പെട്ടു. എന്നാൽ വിൻഡോ തുറന്നതിന് ശേഷമുള്ള ആദ്യ 10 മിനിറ്റിനുള്ളിൽ ഏകദേശം 66.4% ടിക്കറ്റുകളും വിറ്റുതീർന്നുവെന്നും റെയിൽവേ പറഞ്ഞു.
ആദ്യ മണിക്കൂറിനുള്ളിൽ 84% ടിക്കറ്റുകളും വിറ്റുതീർന്നുവെന്നും ബാക്കിയുള്ള ടിക്കറ്റുകൾ അടുത്ത 10 മണിക്കൂറിനുള്ളിൽ വിറ്റുതീർന്നതായും മന്ത്രാലയം അറിയിച്ചു."തത്കാൽ ടിക്കറ്റുകൾ ഓൺലൈൻ സംവിധാനത്തിലൂടെ യാത്രക്കാർക്ക് ലഭ്യമാക്കിയിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു, കൂടാതെ വിൻഡോ തുറന്ന് 8 മുതൽ 10 മണിക്കൂർ കഴിഞ്ഞിട്ടും ഏകദേശം 12% തത്കാൽ ടിക്കറ്റുകൾ ഇപ്പോഴും ബുക്ക് ചെയ്യപ്പെടുന്നു," മന്ത്രാലയം പറഞ്ഞു.