'നമ്മുടെ സേന തീവ്രവാദ ക്യാമ്പുകൾ തകർത്തുകൊണ്ട് പാകിസ്ഥാന് ഉചിതമായ മറുപടി നൽകി. നമ്മുടെ സായുധ സേനയെ ഞാൻ പ്രശംസിക്കുന്നു. ഏപ്രിൽ 22-ന് നമ്മുടെ സാധാരണക്കാരെ കൊന്നവരെയാണ് വധിച്ചത്. പാകിസ്ഥാനിലെ ഒരു സാധാരണക്കാരൻ പോലും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ല. പിന്തുണച്ച പ്രധാനമന്ത്രിക്ക് നന്ദി. തിരിച്ചടിക്കാനുള്ള അവകാശമാണ് ഇന്ത്യ ഉപയോഗിച്ചത്.'- രാജ്നാഥ് സിങ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യം അവരുടെ വീരും ധൈര്യവും പ്രകടിപ്പിച്ചു. പുതിയ ചരിത്രമാണ് കുറിച്ചത്. വളരെ കൃത്യതയോടെ ജാഗ്രതയോടെെ നടപടി സ്വീകരിച്ചു. ഇന്ത്യൻ സൈനികരെയും ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നു. സ്വന്തം മണ്ണിൽ നടന്ന ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശം ഇന്ത്യൻ സൈന്യം ഉപയോഗിച്ചു. തീവ്രവാദികളുടെ മനോവീര്യം തകർക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ ആക്രമണം നടത്തിയത്. പാക് അധീന കശ്മീരിലെ അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് സൈന്യം തകർത്തത്. 1.44-ഓടെ നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സൈന്യം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു.