അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ ആർ എസ് എസിന്‍റെ അതൃപ്തി പൂര്‍ണമായും വ്യക്തമാക്കുന്നതായിരുന്നു ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയുടെ വാക്കുകള്‍. ആർ എസ് എസ് ജനറല്‍ സെക്രട്ടറി 1952ല്‍ നെഹ്‌റു ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം നിര്‍മിച്ചു. അതിനു ശേഷം രാജ്യത്തിന്‍റെ വികസനത്തില്‍ കുതിപ്പുണ്ടായി. അതുപോലെ 2025ല്‍ രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കും. അതിനുശേഷം രാജ്യം വികസിക്കും.
അയോധ്യയിലെ 2025ലെ ക്ഷേത്ര നിര്‍മാണത്തിനു ശേഷം ഇന്ത്യ ലോകത്തിലെ ഒന്നാമത്തെ ശക്തിയാകും. അതിനു പക്ഷേ, 150 വര്‍ഷം കൂടി എടുക്കും എന്നും ഭയ്യാജി ജോഷി പരിഹസിച്ചു. ഇന്ത്യ ലോകത്തെ ഏറ്റവും വളരുന്ന സാമ്പത്തിക ശക്തിയായി എന്ന പ്രധാനമന്ത്രിയുടെ അവകാശ വാദങ്ങള്‍ക്കിടെയാണ് ഭയ്യാജി ജോഷിയുടെ വിമര്‍ശനം. നിലപാട് വിവാദമായതോടെ 2025നുളളില്‍ രാമക്ഷേത്രം പൂര്‍ത്തിയാക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് ഭയ്യാജി ജോഷി വിശദീകരിച്ചു.
advertisement
'സന്യസ്തർക്ക് അച്ചടക്ക നടപടികൾ കർശനമാക്കണം': സീറോ മലബാർ സിനഡ്
അതിര്‍ത്തിയില്‍ യുദ്ധമില്ലാത്തപ്പോഴും സൈനികര്‍ കൊല്ലപ്പെടുന്നത് കേന്ദ്രസര്‍ക്കാരിന്‍റെ പിടിപ്പു കേടാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും കുറ്റപ്പെടുത്തി. രാമക്ഷേത്ര നിര്‍മാണം മുഖ്യ പ്രചാരണ ആയുധമാക്കാന്‍ ബിജെപി ഒരുങ്ങുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന ആര്‍എസ്എസ് നിലപാട്.