'സന്യസ്തർക്ക് അച്ചടക്ക നടപടികൾ കർശനമാക്കണം': സീറോ മലബാർ സിനഡ്

Last Updated:

പലരും സഭാവിരുദ്ധ ഗ്രൂപ്പുകളുടെ കയ്യിൽ എത്തിയെന്നും സിനഡ് വിമർശിച്ചു

കൊച്ചി: വൈദികർക്കും സന്യസ്തർക്കും അച്ചടക്കനടപടികൾ കർശനമാക്കണമെന്ന് സീറോ മലബാർ സഭാ സിനഡ്. സഭയിൽ ചില വൈദികരും സന്യസ്തരും അച്ചടക്കത്തിന് സർവ സീമകളും ലംഘിച്ചതായി സിനഡിൽ വിമർശനം. മാധ്യമങ്ങളുടെ ചർച്ചയിൽ പങ്കെടുക്കുന്നതിനും വൈദികരും സന്യസ്തരും മുൻകൂർ അനുമതി വാങ്ങണം. നിർദ്ദേശങ്ങൾ സംബന്ധിച്ച കർദ്ദിനാളിന്‍റെ സർക്കുലർ ഞായറാഴ്ച പള്ളികളിൽ വായിക്കും.
സീറോ മലബാർ സഭാ നേതൃത്വത്തിനെതിരെ സഭയ്ക്ക് അകത്തുനിന്ന് തന്നെ ഉയരുന്ന വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിലാണ് സിനഡ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്.
പൊതുസമരത്തിന് ഇറങ്ങി പുറപ്പെടുന്ന വൈദികരും സന്യസ്തരും ഇതു സംബന്ധിച്ച കാനോനിക നിയമങ്ങൾ പാലിക്കണം. പലരും സഭാവിരുദ്ധ ഗ്രൂപ്പുകളുടെ കയ്യിൽ എത്തിയെന്നും സിനഡ് വിമർശിച്ചു. അച്ചടക്ക നടപടി നേരിടുന്നവരിൽ നിന്ന് തൃപ്തികരമായ വിശദീകരണം ലഭിച്ചില്ലെങ്കിൽ ശിക്ഷണ നടപടികൾ സ്വീകരിക്കാനും നിർദേശമുണ്ട്.
advertisement
സിനഡ് തീരുമാനങ്ങളും നിർദ്ദേശങ്ങളും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സർക്കുലറായി ഈ ഞായറാഴ്ച സഭയുടെ കീഴിലുള്ള പള്ളികളിൽ വായിക്കും. ചാനൽ ചർച്ചകളിലും അഭിമുഖങ്ങളിലും പങ്കെടുക്കുന്നതിന് ഇനിമുതൽ സഭാ കേന്ദ്രങ്ങളിൽ നിന്ന് അനുമതി തേടേണ്ടിവരും. സഭയുടെ വസ്തുവകകൾ സർക്കാരിനെ ഏൽപിക്കണമെന്നു പറയുന്ന സംഘടനകളെയും സഭയുടെ സുതാര്യതയ്ക്കു എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘടനകളെയും സിനഡ് തള്ളിക്കളഞ്ഞു.
സഭയ്ക്കെതിരെ വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്ന അവർക്കെതിരെ നിയമപരമായ നടപടികൾ എടുക്കാനും തീരുമാനിച്ചു. എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് വരുന്നതോടെ വസ്തുതകളുടെ നിജസ്ഥിതി വിശ്വാസികൾക്ക് ബോധ്യമാകും. ഇതുവരെയും ഈ വിഷയവുമായി ബന്ധപ്പെട്ട് ആരും പരസ്യ പ്രസ്താവനകളിൽ ഏർപ്പെടരുതെന്ന് സിനഡ് അഭ്യർത്ഥിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സന്യസ്തർക്ക് അച്ചടക്ക നടപടികൾ കർശനമാക്കണം': സീറോ മലബാർ സിനഡ്
Next Article
advertisement
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
  • ഉടമ പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷ്ടാവ് ബൈക്കുമായി കടന്നുപോയി.

  • തൻ്റെ ബൈക്കാണെന്ന് തിരിച്ചറിഞ്ഞ ഉടമ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി.

  • മദ്യലഹരിയിലായിരുന്ന മോഷ്ടാവ് രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു.

View All
advertisement