TRENDING:

റഷ്യൻ നിർമിത S- 400 മിസൈലുകൾ ഒന്നരവർഷത്തിനുള്ളിൽ ഇന്ത്യയിലെത്തും

Last Updated:

ആകാശ പ്രതിരോധം ശക്തമാക്കാനാണ് മിസൈൽ പ്രതിരോധ സംവിധാനം ഇന്ത്യ വാങ്ങുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി : ആകാശ പ്രതിരോധം ശക്തമാക്കാൻ ഒന്നര വർഷത്തിനുള്ളിൽ റഷ്യൻ നിർമ്മിത മിസൈൽ പ്രതിരോധ സംവിധാനം എസ് - 400 ഇന്ത്യയിലെത്തും. റഷ്യൻ ഉപ പ്രധാനമന്ത്രി യൂറി ബോറിസോവാണ് എസ് -400 ഒന്നരവർഷത്തിനുള്ളിൽ ഇന്ത്യക്ക് കൈമാറുമെന്ന് സ്ഥിരീകരിച്ചത്. കരാറുമായി ബന്ധപ്പെട്ട് ആദ്യ ഗഡു ഇന്ത്യ കൈമാറിക്കഴിഞ്ഞെന്നും എല്ലാം തീരുമാനിച്ചതു പോലെ തന്നെ നടക്കുമെന്നും ബോറിസോവ് വ്യക്തമാക്കി.
advertisement

വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ , ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ കഴിഞ്ഞ മാസം റഷ്യയിലെത്തി വിവരങ്ങൾ ചർച്ച ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം കഴിഞ്ഞ ദിവസങ്ങളിലും നടന്നിരുന്നു. തുടർന്നാണ് കരാർ സംബന്ധിച്ച ചർച്ചകൾക്ക് വേഗത കൈവരിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യ റഷ്യയുമായി കരാറിൽ ഒപ്പിട്ടിരുന്നു. 40,000 കോടി രൂപയുടേതാണ് കരാർ. 400 കിലോമീറ്റർ പരിധിയിൽ വ്യോമമാർഗ്ഗമെത്തുന്ന ഏത് ആയുധവും നിമിഷങ്ങൾക്കുള്ളിൽ എസ്-400 ൽ നിന്ന് പായുന്ന മിസൈലുകൾ തകർക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
റഷ്യൻ നിർമിത S- 400 മിസൈലുകൾ ഒന്നരവർഷത്തിനുള്ളിൽ ഇന്ത്യയിലെത്തും