Breaking: ഗതാഗത ലംഘനം: പിഴയിൽ ഇളവ് നൽകാൻ സംസ്ഥാന സർക്കാര്‍

Last Updated:

പിഴ കുറയ്ക്കുന്നതിന് പുതിയ ഓർഡിൻസ് കൊണ്ടുവരാനാണ് നീക്കം

തിരുവനന്തപുരം: ഗതാഗത ലംഘനത്തിന് ഏർപ്പെടുത്തിയ പിഴയിൽ ഇളവ് നൽകാൻ സംസ്ഥാന സർക്കാർ നീക്കം. പിഴ തുക കുറയ്ക്കാൻ സംസ്ഥാനം ഓർഡിനൻസ് കൊണ്ടുവരും. പിഴ തുക കുറയക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ നിരാകരിച്ചതിനെ തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. വലിയ പിഴ ഈടാക്കുന്നതിനെതിരെ സിപിഎമ്മും കോൺഗ്രസും രംഗത്ത് വന്നിരുന്നു. ജനവികാരം എതിരാകുമെന്ന ആശങ്കയും സംസ്ഥാന സർക്കാരിനുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ ബദൽമാർഗങ്ങൾ തേടുന്നത്.
കേന്ദ്ര മോട്ടോർവാഹന നിയമപ്രകാരം ഉയർന്ന പിഴ ഈടാക്കുന്നത് സംസ്ഥാനത്ത് വിപരീതഫലം സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തകർന്ന റോഡിൽ ജനങ്ങൾ മണിക്കൂറുകൾ കാത്തുകെട്ടിക്കിടക്കുമ്പോഴാണ് കരുണയില്ലാതെ കേന്ദ്രനിയമം നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പിഴകൂട്ടുകയല്ല നിയമം കർശനമാക്കുകയാണു വേണ്ടതെന്ന് കോടിയേരി പറഞ്ഞു. കേന്ദ്രനിയമത്തിലെ ഭേദഗതി വലിയ അഴിമതിക്കു കാരണമാകും. പിഴത്തുക കൂടുമ്പോൾ പരിശോധനാ ഉദ്യോഗസ്ഥന് പണംകൊടുത്ത് ആളുകൾ ഊരിപ്പോരാൻ നോക്കും. സംസ്ഥാനത്ത് നിയമം നടപ്പാക്കുന്നത് മാറ്റിവെക്കാമോയെന്ന് പരിശോധിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.
advertisement
കോടിയേരിയുടെ പ്രസ്താവനയല്ല, നടപടിയാണു വേണ്ടതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം. കേന്ദ്രസർക്കാർ നിയമലംഘനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന പിഴയിലെ വൻ വർധന കേരളത്തിൽ നടപ്പാക്കരുത്. സംസ്ഥാനങ്ങളുമായി ആലോചിക്കാതെ നിയമം ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചത് പ്രതിഷേധാർഹമാണ്. ഇപ്പോഴുള്ള നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിനു പകരം വൻതുക പിഴചുമത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Breaking: ഗതാഗത ലംഘനം: പിഴയിൽ ഇളവ് നൽകാൻ സംസ്ഥാന സർക്കാര്‍
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement