“മതവികാരം കണക്കിലെടുത്ത് ശബരിമല സീസണിൽ ക്യാബിൻ ബാഗേജിൽ നാളികേരം കൊണ്ടുപോകാൻ അനുമതി നൽകിയിട്ടുണ്ട്. തീർഥാടകരുടെ പരിശോധന സുഗമമാക്കുന്നതിന് കൂടുതൽ സുരക്ഷാ ജീവനക്കാരെ വിന്യസിക്കാൻ എല്ലാ വിമാനത്താവളങ്ങളോടും ആവശ്യപ്പെടും. ആഗോളതലത്തിൽ പിന്തുടരുന്ന സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് നാളികേരം നേരത്തെ അനുവദിച്ചിരുന്നില്ലെന്നും “ ബിസിഎഎസ് ജോയിന്റ് ഡയറക്ടർ ജയ്ദീപ് പ്രസാദ് ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
അതേസമയം, സുരക്ഷാ പരിശോധന നടത്തുന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) തീർഥാടകരോട് നാളികേരം ചെക്ക്-ഇൻ ബാഗേജിൽ കരുതാനാണ് പറഞ്ഞിരുന്നത്. “പരിശോധനാ നടപടിക്രമങ്ങൾ വേഗത്തിലും സുഗമമാക്കാനുമാണ് ഞങ്ങൾ ശ്രമിച്ചത്” ഒരു ഉന്നത സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
advertisement
Also Read- ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ സേവനം: പരസ്യത്തിന് ആര് അനുവാദം നൽകിയെന്ന് ഹൈക്കോടതി
ഇരുമുടി ഹാൻഡ് ബാഗേജായി നേരത്തെ അനുവദിച്ചിരുന്നെങ്കിലും ക്യാബിനിനുള്ളിൽ ഇവ അനുവദിക്കരുതെന്ന പുതിയ നിയമം കഴിഞ്ഞ വർഷമാണ് പ്രാബല്യത്തിൽ വന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു. “മഹാമാരിയ്ക്ക് ശേഷമുള്ള ആദ്യത്തെ തീർഥാടന സീസണായതിനാൽ, കഴിഞ്ഞ രണ്ട് വർഷത്തിന് ശേഷം കേരളത്തിലേക്ക് തീർത്ഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്” അദ്ദേഹം പറഞ്ഞു.
ശബരിമല തീർഥാടകൻ തീർഥാടന സമയത്ത് തലയിൽ വഹിക്കുന്ന തുണി സഞ്ചിയാണ് ഇരുമുടി. ഇരുമുടി ഇല്ലാതെ ക്ഷേത്രസന്നിധാനത്തെ പതിനെട്ട് പടികൾ കയറാൻ പാടില്ല.
ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ സേവനം നൽകുമെന്ന് കാണിച്ച് പരസ്യം നൽകാൻ ആരാണ് അനുവാദം നൽകിയതെന്ന് സ്വകാര്യ കമ്പനിയോട് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഹെലി കേരള എന്ന വെബ്സൈറ്റിലെ പരസ്യത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പ്രത്യേക സിറ്റിങ്ങിൽ പരിഗണിക്കുമ്പോഴായിരുന്നു ബെഞ്ചിന്റെ ചോദ്യം. ഹെലികോപ്റ്റർ സേവനം നൽകുന്നതിനോ പരസ്യം നൽകുന്നതിനോ അനുമതി നൽകിയിട്ടില്ലെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Also Read- ശബരിമല വെർച്വൽ ക്യൂ നിർബന്ധം;12 സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ
പ്രത്യേക സുരക്ഷാ മേഖലയാണ് ശബരിമല ഉൾപ്പെടുന്ന പ്രദേശം എന്നതിനാൽ കമ്പനിക്കെതിരെ എന്തു നടപടി എടുത്തു എന്നായിരുന്നു ദേവസ്വം ബോർഡിനോടുള്ള കോടതിയുടെ ചോദ്യം. സംഭവം അറിഞ്ഞ ശേഷവും എന്തുകൊണ്ടു നടപടി എടുത്തില്ലെന്ന് കോടതി കുറ്റപ്പെടുത്തി. പരസ്യത്തിൽ തുടർ നടപടി സ്വീകരിക്കില്ലെന്ന് ഹെലി കേരള കമ്പനി കോടതിയെ അറിയിച്ചു. എന്നാൽ പൊലീസ് നടപടി നേരിടുകയാണ് വേണ്ടതെന്നായിരുന്നു കോടതിയുടെ മറുപടി.