TRENDING:

ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ 22-ന് പരിഗണിക്കില്ല

Last Updated:

ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ പുഃനപരിശോധനാ ഹര്‍ജികള്‍ ഈ മാസം 22 ന് സുപ്രീംകോടതി പരിഗണിക്കില്ല. അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ ഏക വനിതയായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായതിനാലാണിത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ പുഃനപരിശോധനാ ഹര്‍ജികള്‍ ഈ മാസം 22 ന് സുപ്രീംകോടതി പരിഗണിക്കില്ല. അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ ഏക വനിതയായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായതിനാലാണിത്. ഹര്‍ജികളിലെ നടപടികള്‍ റെക്കോഡ് ചെയ്യണമെന്നും തത്സമയം സംപ്രേഷണം വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ മാത്യു നെടുമ്പാറ ഹര്‍ജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്.
advertisement

മാത്യൂ നെടുമ്പാറയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ ജനുവരി 22-ന് കേസ് പരിഗണനയ്ക്ക് വരുമെന്ന് ഉറപ്പുണ്ടോ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുചോദ്യം. ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര മെഡിക്കല്‍ അവധിയിലാണ്. അതിനാല്‍ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുമെ എന്നതില്‍ ഉറപ്പില്ല എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.

Also Read ശബരിമലയിൽ വിഷയം തുല്യതയല്ല; വിശ്വാസം: ശശി തരൂർ

Also Read 'ആചാരങ്ങള്‍ സംരക്ഷിക്കണമെന്നതില്‍ കഴമ്പുണ്ട്': ശബരിമല വിഷയത്തിൽ നിലപാട് മാറ്റി രാഹുല്‍

advertisement

ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ 22 ന് പരിഗണിക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ 22-ന് പരിഗണിക്കില്ല