''ആശങ്ക അറിയിച്ച് വിവിധ ലോകരാജ്യങ്ങള്‍ ഞങ്ങളെ വിളിച്ചപ്പോള്‍ യുദ്ധത്തിന് താത്പര്യമില്ല എന്ന സന്ദേശമാണ് ഇന്ത്യ എല്ലാവര്‍ക്കും നല്‍കിയതെന്നും'' ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന സ്ഥിരമായ നയതന്ത്ര സന്ദേശം എടുത്തു പറഞ്ഞുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ ശത്രുത അവസാനിപ്പിച്ചാല്‍ ഇന്ത്യയുടെ പ്രതികാര നടപടികളും ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു. ''പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കുന്നത് നിര്‍ത്തിയാല്‍ ഇന്ത്യ തിരിച്ചടിയ്ക്കില്ല. ഓപ്പറേഷന്‍ സിന്ദൂറിനിടെ മേയ് പത്തിന് രാവിലെ പാകിസ്ഥാന്‍ ഇന്ത്യയുടെ ഡയറക്ടര്‍ ജനറലിന്റെ മിലിട്ടറി ഓപ്പറേഷന്‍സിനെ ബന്ധപ്പെടുകയായിരുന്നു,'' അദ്ദേഹം പറഞ്ഞു.
advertisement
സമാധാനത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ശശി തരൂര്‍ വ്യക്തമാക്കി. ഈ സമാധാനം ശക്തിയില്‍ വേരൂന്നിയതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ആക്രമണ സാധ്യത ഇന്ത്യയെ പിന്തിരിപ്പിക്കാന്‍ കാരണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഇന്ന് ഞമ്മള്‍ സമാധാനത്തിന്റെ പാതയിലാണ്. നമ്മള്‍ ഈ സമാധാനത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നു. അതും വളരെ ശക്തമായ സന്ദേശമാണ്. എന്നാല്‍ ഇന്നലെ നിങ്ങളുടെ പ്രസിഡന്റ് പറഞ്ഞത് പോലെ ഭയം കൊണ്ടല്ല, മറിച്ച് ശക്തിയോടെ സമാധാനത്തില്‍ തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,'' അദ്ദേഹം വ്യക്തമാക്കി.
ഭാവിയില്‍ ഉണ്ടാകാനിടയുള്ള ആക്രമണങ്ങളെ ഇന്ത്യ ഭയപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ ആളുകള്‍ വീണ്ടും നമ്മളെ ആക്രമിക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നില്ല. അവര്‍ ഞങ്ങളെ വീണ്ടും ആക്രമിച്ചാല്‍ അവര്‍ അത് കൂടുതല്‍ വഷളാക്കുകയാണ്, അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂര്‍
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാകിസ്ഥാനെതിരേ സൈനിക നടപടി ആരംഭിച്ചു. പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും പ്രവര്‍ത്തിക്കുന്ന ഭീകരകേന്ദ്രങ്ങള്‍ക്കെതിരേ ഇന്ത്യ ആക്രമണം നടത്തി. ജെയ്‌ഷെ-മുഹമ്മദ്, ലഷ്‌കറെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ നിരോധിത ഭീകര സംഘടനകളുടെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്.