ഇലക്ഷൻ കമ്മിഷൻ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് നടപടിയെടുക്കണമെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.ബാംഗ്ലൂർ സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം വോട്ടുകൾ മോഷ്ടിക്കപ്പെട്ടതായി രാഹുൽ ഗാന്ധി ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് ശശി തരൂർ രംഗത്തെത്തിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിയുമായി ഒത്തുകളിച്ചുവെന്നായിരുന്നും കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചത്. കർണാടകയിലെ ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ 1,00,250 വോട്ടുകളുടെ വോട്ട് മോഷണം നടന്നെന്നായിരുന്നു ആരോപണം. ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ, വ്യാജവും അസാധുവായതുമായ വിലാസങ്ങൾ, ഒറ്റ വിലാസത്തിൽ ബൾക്ക് വോട്ടർമാർ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത രീതികളിലാണ് തിരിമറി നടന്നതെന്നും രാഹുൽ ഗന്ധി ആരോപിച്ചിരുന്നു. അതേസമയം ആരോപണങ്ങളോട് പ്രതികരിച്ച കർണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) രാഹുൽ ഗാന്ധിയോട് സംശയാസ്പദമായ വോട്ടർമാരുടെ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടിരുന്നു.
advertisement