TRENDING:

കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് കുട്ടികളടക്കം ആറുപേർ മരിച്ചു

Last Updated:

വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാനായി പോയവർ സഞ്ചരിച്ച വോൾവോ കാർ ആണ് അപകടത്തിൽപ്പെട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബംഗളൂരുവിൽ കാറിനു മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് കുട്ടികൾ അടക്കം ആറു പേർ മരിച്ചു. അപകടത്തിൽ രണ്ടു കുട്ടികളുടെ ജീവനാണ് പൊലിഞ്ഞത്. ശനിയാഴ്ച രാവിലെ 11 മണിയോടെ ബംഗളൂരു റൂററിലെ നീലമംഗലക്ക് സമീപം ദേശീയപാത 48 ലാണ് അപകടം ഉണ്ടായത്. വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാനായി പോയവർ സഞ്ചരിച്ച വോൾവോ കാർ ആണ് അപകടത്തിൽപ്പെട്ടത്. ബെംഗളൂരുവില്‍ നിന്ന് തുമകുരുവിലേക്ക് പോകുകയായിരുന്നു കണ്ടെയ്‌നര്‍ ലോറി. സംഭവത്തിൽ ചന്ദ്രയാഗപ്പ ഗൗൾ (48), ഗൗരാഭായി (42), വിജയലക്ഷ്മി (36), ജാൻ (16), ദീക്ഷ (12), ആര്യ (6) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ നീലമംഗല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
News18
News18
advertisement

കാറും ലോറിയും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. അതിനിടയിൽ കണ്ടെയ്‌നര്‍ ലോറി മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയും തുടർന്ന് രണ്ടു ട്രക്കുകളും മറിഞ്ഞു. എന്നാല്‍ കണ്ടെയ്‌നര്‍ ലോറി കാറിന് മുകളിലേക്കാണ് മറിഞ്ഞത്. കാറിലുണ്ടായിരുന്ന ആറുപേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചതായാണ് റിപ്പോർട്ട്. കണ്ടെയ്‌നര്‍ ലോറി കാറിന് മുകളില്‍നിന്ന് മാറ്റിയത് ക്രെയിൻ ഉപയോ​ഗിച്ചാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/India/
കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് കുട്ടികളടക്കം ആറുപേർ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories