തന്ത്രങ്ങള്‍ പിഴച്ചത് കൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഘടനയില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്താനായി നടപടി സ്വീകരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് സോണിയയും പ്രിയങ്കയും സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇരുവരും നിലവിൽ ഒഴിയേണ്ടതില്ലെന്ന് പ്രവർത്തകസമിതി യോഗം തീരുമാനിക്കുകയായിരുന്നു.
''തെരഞ്ഞെടുപ്പ് ഫലം വലിയതോതില്‍ ആശങ്കയുണ്ടാക്കി. ബിജെപി സര്‍ക്കാരുകളുടെ ദുര്‍ഭരണം തുറന്ന് കാണിക്കുന്നതില്‍ പാർട്ടി പരാജയപ്പെട്ടു. പഞ്ചാബില്‍ ഭരണ വിരുദ്ധ വികാരം ഉണ്ടായി. സംഘടന തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സോണിയ അധ്യക്ഷയായി തുടരും. പാര്‍ട്ടിയില്‍ സമഗ്രമായ പൊളിച്ചെഴുത്തിന് സോണിയയെ ചുമതലപ്പെടുത്തി. അടിയന്തരമായി സ്വീകരിക്കേണ്ട തെറ്റുതിരുത്തല്‍ നടപടികള്‍ സോണിയ സ്വീകരിക്കും. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം ചിന്തന്‍ ശിബിര്‍ സംഘടിപ്പിക്കും.''-നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
advertisement
'എംഎല്‍എമാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം; കോണ്‍ഗ്രസിനെ നവീകരിച്ച് തിരിച്ചു കൊണ്ടുവരണം'; ശശി തരൂർ
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ (Assembly Elections) നേരിട്ട തോൽവിയെ തുടർന്ന് കോൺഗ്രസ് നേരിടേണ്ടി വന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ശശി തരൂർ എംപി (Shashi Tharoor, MP). രാജ്യത്തെ എംഎല്‍എമാരുടെ എണ്ണത്തില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്താണെന്നും പ്രതിപക്ഷ പാര്‍ട്ടികളില്‍ ഏറ്റവും വിശ്വാസയോഗ്യമായത് കോൺഗ്രസാണെന്നുമാണ് തരൂർ പ്രതികരിച്ചത്. കോണ്‍ഗ്രസിനെ നവീകരിച്ച് തിരിച്ചു കൊണ്ടുവരേണ്ടതുണ്ടെന്നും ശശി തരൂര്‍ ട്വിറ്ററിലൂടെ കുറിച്ചു.
Also read- Shashi Tharoor | ഇനി കോൺഗ്രസ് വിജയിക്കണമെങ്കിൽ നേതൃമാറ്റം അനിവാര്യം: ശശി തരൂർ എം പി
രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ എംഎല്‍എമാരുടെ എണ്ണവും ശശി തരൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ബിജെപിക്ക് 1443 എംഎല്‍എമാരും കോണ്‍ഗ്രസിന് 753 എംഎല്‍എമാരുമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന് 236 എംഎല്‍എമാരും ആം ആദ്മിക്ക് 156 എംഎല്‍എമാരുമുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസിന് 151ഉം ഡിഎംകെയ്ക്ക് 139ഉം ബിജു ജനതാദളിന് 114ഉം തെലങ്കാന രാഷ്ട്രീയ സമിതിക്ക് 103ഉം സിപിഎമ്മിന് 88ഉം എംഎല്‍എമാരുണ്ടെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.