ആര്യൻ ഖാനിൽ നിന്ന് ലഹരി മരുന്ന് പിടിച്ചില്ല. റെയ്ഡ് നടപടികൾ ചിത്രീകരിച്ചില്ല. മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ പാടില്ലായിരുന്നു. ചാറ്റുകൾ പരിശോധിച്ചതിൽ നിന്ന് രാജ്യാന്തര ലഹരി മരുന്ന് സംഘവുമായുള്ള ബന്ധം തെളിയിക്കാനായില്ലെന്നും ഗൂഢാലോചന വാദം നിലനിൽക്കില്ലെന്നും നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കണ്ടെത്തി. രണ്ട് മാസത്തിനകം ഡൽഹിയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കും.
ആര്യൻ ഖാനെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ബോംബൈ ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ആര്യന്റെ വാട്സ്ആപ്പ് ചാറ്റുകളിൽ ഗൂഢാലോചന നടന്നതായുള്ള തെളിവുകൾ ഇല്ലെന്ന് കോടതി പുറത്തിറക്കിയ ജാമ്യ ഉത്തരവിലാണ് വ്യക്തമാക്കിയിരുന്നത്. തെളിവുകൾ ഹാജരാക്കാൻ എൻസിബിയ്ക്ക് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു.
advertisement
അർബാസ് മെർച്ചെന്റ്, മുൺ മുൺ ധമേച്ഛ എന്നിവർക്കെതിരെയും ഗൂഢാലോചനയ്ക്ക് തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഇവർ വാണിജ്യ അളവിൽ ലഹരിമരുന്ന് വാങ്ങിക്കാൻ പദ്ധതിയിട്ടെന്ന് അനുമാനിക്കാനാകില്ലെന്നും, ലഹരിമരുന്ന് ഉപയോഗിച്ചോയെന്നറിയാൻ വൈദ്യപരിശോധന നടത്തിയിട്ടില്ല എന്നത് ജാമ്യം ലഭിക്കാൻ കാരണമായെന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ഒക്ടോബർ മൂന്നിനാണ് മുംബൈയിൽ ആഡംബര കപ്പലിൽ നടന്ന ലഹരിപാർട്ടിക്കിടെ ആര്യൻഖാനടക്കം 14 പേരെ എൻസിബി അറസ്റ്റ് ചെയ്തത്. മൂന്നാഴ്‌ച്ചത്തെ ജയിൽ വാസത്തിന് ശേഷം ആര്യന് ജാമ്യം ലഭിക്കുകയായിരുന്നു.
ആര്യൻ ഖാൻ പിതാവിനൊപ്പം 2004 ൽ ആനിമേഷൻ സിനിമയായ ഇൻക്രെഡിബിൾസിൽ വോയ്‌സ്ഓവർ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ലജാവാബിന്റെ (മിസ്റ്റർ ഇൻക്രെഡിബിൾ) കഥാപാത്രത്തിന് എസ്ആർകെ ശബ്ദം നൽകിയപ്പോൾ, ആര്യൻ ചിത്രത്തിൽ മിസ്റ്റർ ഇൻക്രെഡിബിളിന്റെ മകൻ തേജിനായി (ഡാഷ്) ശബ്ദം നൽകി. ലയൺ കിങ്ങിന്റെ (2019) ഹിന്ദി പതിപ്പിൽ സിംബ എന്ന കഥാപാത്രത്തിന് അടുത്തിടെ ശബ്ദം നൽകി. ഷാരൂഖ് ഖാനും ചിത്രത്തിൽ മുഫാസയ്ക്ക് വേണ്ടി ശബ്ദം നൽകിയിരുന്നു.
Summary: A special team of NCB investigating the cruise ship drug case involving Shah Rukh Khan's son Aryan Khan found no evidence to prove him guilty. Back in October 2021, Aryan Khan, along with others got arrested on board a luxury cruise on their alleged involvement in possession of narcotic products. All were granted bail three weeks later