''പ്രകൃതിയുടെ അപ്രതീക്ഷിത മാറ്റങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല. മരങ്ങള്‍ കടപുഴകി വീണുണ്ടായ അപകടത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാനത്തിന് ബാധ്യതയില്ല,'' എന്ന് ബെഞ്ച് വ്യക്തമാക്കി. പ്രകൃതിയിലുണ്ടായ അപ്രതീക്ഷിത മാറ്റമാണ് സംഭവത്തിന് കാരണമെന്നും സംസ്ഥാനത്തിന്റെ അനാസ്ഥയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കുടുംബത്തിന്റെ ഹര്‍ജി കോടതി തള്ളുകയായിരുന്നു.
അധികൃതരുടെ അനാസ്ഥയാണ് മകളുടെ മരണത്തിന് കാരണമെന്ന് ആരോപിച്ചായിരുന്നു കുടുംബം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
റോഡരികില്‍ നില്‍ക്കുന്ന ഒടിഞ്ഞു വീഴാറായതും അപകടകരവുമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനോ അവയെ കൃത്യമായി നിരീക്ഷിക്കുന്നതിനോ പൊതുമരാമത്ത് വകുപ്പ് ശ്രമിച്ചില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതിയില്‍ പറഞ്ഞിരുന്നത്. വകുപ്പ് അധികാരികളുടെ അശ്രദ്ധയാണ് മകളുടെ ദാരുണാന്ത്യത്തിന് കാരണമെന്നും കുടുംബം ആരോപിച്ചിരുന്നു.
advertisement
2012 മാര്‍ച്ച് 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനെട്ടുകാരിയായ തങ്ങളുടെ മകള്‍ റോഡരികില്‍ നില്‍ക്കവെയാണ് പ്രദേശത്തെ മരം കടപുഴകി വീണത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എസ്കെഐഎംഎസ് (SKIMS) ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മൂന്ന് ദിവസം കഴിഞ്ഞപ്പോഴായിരുന്നു മകള്‍ മരിച്ചതെന്നും കുടുംബം ആരോപിച്ചു.
എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടായ കൊടുങ്കാറ്റാണ് മരം കടപുഴകി വീഴാന്‍ കാരണമായതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്നേ ദിവസം കശ്മീരീല്‍ നിരവധിയിടങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞുവീണിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
'' പ്രകൃതി ദുരന്തമാണ് നഷ്ടത്തിന് കാരണം. ദൈവഹിതമാണിത്,'' സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
പ്രതിഭാഗത്തിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് വാദി ഭാഗത്തിന്റെ ആരോപണം. എന്നാൽ കുടുംബത്തിനുണ്ടായ നഷ്ടത്തില്‍ കോടതി ദു:ഖം രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യം, കുടുംബം ഉന്നയിച്ച അധികൃതരുടെ അനാസ്ഥ സംബന്ധിച്ച ആരോപണങ്ങള്‍ എന്നിവയില്‍ തീര്‍പ്പ് കല്‍പ്പിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. പിന്നാലെ കുടുംബത്തിന്റെ ഹര്‍ജി കോടതി തള്ളുകയായിരുന്നു.