"അമൃത് യുഗത്തിന് (Amrit kaal) തുടക്കം കുറിച്ചുകൊണ്ട്, 2022 ഓഗസ്റ്റ് 15-ന് ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായി സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ (SECR) രൂപീകരിച്ച സൂപ്പർ വാസുകി എന്ന ഏറ്റവും വലിയ ട്രെയിൻ ദീർഘദൂര യാത്ര നടത്തി" എന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു.
അഞ്ച് ലോക്കോ പൈലറ്റുകള്‍ ചേര്‍ന്ന് പ്രവർത്തിക്കുന്ന സൂപ്പർ വാസുകിയ്ക്ക് 295 വാഗണുകളാണ് ഉള്ളത്. മൊത്തം 27,000 ടൺ കൽക്കരിയും വഹിച്ചാണ് ട്രെയിൻ ഓടിയത്. ട്രെയിൻ ഒരു സ്റ്റേഷൻ കടക്കാൻ ഏകദേശം നാല് മിനിറ്റ് എടുത്തു. ഛത്തീസ്ഗഡിലെ കോർബയിൽ നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.50 ന് ആണ് ട്രെയിന്‍ പുറപ്പെട്ടത്. നാഗ്പൂരിലെ രാജ്നന്ദ്ഗാവോയിലേക്കുള്ള 267 കിലോമീറ്റർ ദൂരം താണ്ടാൻ ഏകദേശം 11.20 മണിക്കൂർ എടുത്തു.
advertisement
കോത്താരി റോഡ് സ്റ്റേഷനിലൂടെ ട്രെയിൻ കടന്നുപോകുന്നതിന്റെ വീഡിയോ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു.
അഞ്ച് ഗുഡ്സ് ട്രെയിനുകൾ ഒരു യൂണിറ്റായി സംയോജിപ്പിച്ചാണ് ട്രെയിനിന് രൂപം നൽകിയത്. പവർ സ്റ്റേഷനുകളിലെ ഇന്ധനക്ഷാമത്തെത്തുടർന്ന് ആവശ്യകത കൂടുതലുള്ള സീസണിൽ കൽക്കരി കൊണ്ടുപോകുന്നതിന് ഇത് ഒരു സ്ഥിര സംവിധാനമായി കൊണ്ടുവരാൻ റെയിൽവേയ്ക്ക് പദ്ധതി ഉണ്ടെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
കൽക്കരി ക്ഷാമത്തെ തുടർന്ന് ഈ വർഷം തുടക്കത്തിൽ രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിട്ടിരുന്നു. പവർ സ്റ്റേഷനുകളിൽ കൽക്കരി പോലുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമമുണ്ടാകാതിരിക്കാൻ സൂപ്പർ വാസുകി സഹായിക്കുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. സൂപ്പർ വാസുകിയിൽ കൊണ്ടുപോകുന്ന മൊത്തം കൽക്കരി ഉപയോഗിച്ച് ഒരു ദിവസം 3,000 മെഗാവാട്ട് പവർ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ കഴിയും. കൽക്കരിയാണ് കൊണ്ടുപോകുന്നത്. സൂപ്പർ വാസുകിയ്ക്ക് നിലവിലുള്ള ട്രെയിനുകളേക്കാൾ മൂന്നിരട്ടി വഹിക്കാനുള്ള ശേഷിയാണ് ഉള്ളത്.
ലോകത്തിലെ ഏറ്റവും നീളമേറിയ ചരക്ക് തീവണ്ടി ഓസ്‌ട്രേലിയയുടെ ബിഎച്ച്പി ഇരുമ്പ് അയിര് (BHP Iron Ore) ആണ്. ഏകദേശം 7.352 കിലോമീറ്ററാണ് ഇതിന്റെ നീളം
