സുരേഖ യാദവിന്റെ പ്രൊഫഷണല്‍ രംഗത്തെ യാത്ര
1998ല്‍ രാജ്യത്തെ ആദ്യത്തെ വനിതാ ട്രെയിന്‍ ഓപ്പറേറ്റര്‍ എന്ന പദവി സുരേഖയ്ക്ക് സ്വന്തമാക്കി. 2000ല്‍ സെന്‍ട്രല്‍ റെയില്‍വേയിലെ ലേഡീസ് സ്‌പെഷ്യല്‍ ടെയിനിന്റെ ആദ്യ വനിതാ ഓപ്പറേറ്റര്‍ എന്ന നേട്ടവും അവര്‍ കരസ്ഥമാക്കി. കൂടാതെ, പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഛത്രപതി ശിവജി ടെര്‍മിനലില്‍ നിന്ന് പൂനെ ഡെക്കാന്‍ ക്വീനിലേക്ക് ട്രെയിന്‍ പ്രവര്‍ത്തിപ്പിച്ച ആദ്യത്തെ വനിതാ ലോക്കോ പൈലറ്റ് എന്ന നേട്ടവും സുരേഖയ്ക്ക് സ്വന്തം. 2021ലെ അന്താരാഷ്ട്ര വനിതാദിനത്തില്‍ മുംബൈ-ലഖ്‌നൗ സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിച്ചതും സുരേഖയാണ്. അന്ന് ഈ ട്രെയിനിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരും വനിതകളായിരുന്നു.
advertisement
മോദിയുടെ സത്യപ്രജ്ഞാ ചടങ്ങില്‍ സുരേഖയും
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് സുരേഖയ്ക്ക് പ്രത്യേക ക്ഷണമുണ്ടെന്ന് സെന്‍ട്രല്‍ റെയില്‍വേയിലെ ഒരു ഉദ്യോഗസ്ഥന്‍ വെള്ളിയാഴ്ച അറിയിച്ചു. സുരേഖയെക്കൂടാതെ ഒന്‍പത് ലോക്കോ പൈലറ്റുമാര്‍ക്കും പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്. നിലവില്‍ മഹാരാഷ്ട്രയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ നിന്ന് സോളാപുരിലേക്കുള്ള വന്ദേ ഭാരത് ട്രെയിന്‍ ആണ് സുരേഖ ഓടിക്കുന്നത്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ സത്താറ സ്വദേശിയാണ് സുരേഖ യാദവ്. ഇതിനോടകം നിരവധി സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ അവര്‍ നേടിയിട്ടുണ്ട്.