ഈ വൃത്തിയാക്കലിന്റെ ഭാഗമായി പഴയതും ഉപയോഗത്തിലില്ലാത്തതുമായ വസ്തുക്കള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നു. പുതിയൊരു തുടക്കത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ പാരമ്പര്യത്തോട് ചേര്‍ന്നുനിന്നുകൊണ്ട് കേന്ദ്ര ഭവന, നഗരകാര്യമന്ത്രാലയം തുടക്കം കുറിച്ച ക്യാംപെയ്‌നാണ് ‘സ്വച്ഛ് ദീപാവലി, ശുഭ് ദീപാവലി’ (Swachh Diwali, Shubh Diwali) പദ്ധതി. സ്വച്ഛ് ഭാരത് മിഷന്‍-അര്‍ബന്‍ 2.0യുടെ ഭാഗമായാണ് പദ്ധതി ആവിഷ്കരിച്ചത്.
Also Read- Diwali 2023 | ദീപാവലിയ്ക്ക് 21 ലക്ഷം ദീപങ്ങൾ തെളിയിച്ച് റെക്കോര്‍ഡിടാന്‍ അയോധ്യ
advertisement
നവംബര്‍ ആറിന് തുടങ്ങിയ കാംപെയ്ന്‍ നവംബര്‍ 12 വരെയാണ് നടപ്പാക്കുന്നത്. ദീപാവലിയുടെ സാംസ്‌കാരിക പ്രാധാന്യവും സ്വച്ഛ് ഭാരത് മിഷനും സമന്വയിപ്പിച്ചാണ് മന്ത്രാലയം ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നത്. ഉത്സവകാലങ്ങളില്‍ ശുചിത്വം പാലിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്നതു കൂടിയാണ് ഈ ക്യാംപെയ്ന്‍.
ശുചിത്വം പാലിക്കേണ്ടതിന്റെ അവബോധം ആളുകളില്‍ വളര്‍ത്തിയെടുക്കുകയും പ്രാദേശികമായി നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നതിലൂടെ വ്യക്തികളില്‍ പാരിസ്ഥിതികവും സാമൂഹികവുമായ ഉത്തരവാദിത്തബോധം വളര്‍ത്താന്‍ സ്വച്ഛ് ദീപാവലി ശുഭ് ദീപാവലി ക്യാംപെയിനിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം ഇത് അടിവരയിടുകയും ദീപാവലിക്ക് മുമ്പും ശേഷവും ശുചിത്വം പാലിക്കേണ്ടത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
സ്വച്ഛ് ദീപാവലി പ്രതിജ്ഞ ഓണ്‍ലൈനായി എടുത്ത് പൊതുജനങ്ങള്‍ക്ക് കാംപെയ്‌നിങ്ങിന്റെ ഭാഗമാകാന്‍ കഴിയും. അതുവഴി വൃത്തിയുള്ളതും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധരാകാം.
പ്രതിജ്ഞയെടുത്തു കഴിഞ്ഞാല്‍, ഉത്സവ കാലത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വരെ ഒഴിവാക്കണം. പ്രകൃതിസൗഹൃദ ദീപാവലിയില്‍ സജീവമായി പങ്കെടുക്കാന്‍ പൗരന്മാരെ പ്രോത്സാഹിപ്പിക്കാനാണ് ഈ ആശയം മുന്നോട്ടു വെച്ചിരിക്കുന്നത്. പ്രകൃതിയോട് ചേർന്നുള്ള ദീപാവലി എന്ന സന്ദേശം കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനായി സ്വച്ഛ് ദീപാവലി എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സാമൂഹികമാധ്യമത്തില്‍ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും പങ്കിടാനും ക്യാംപെയ്ന്‍ പ്രോത്സാഗിപ്പിക്കുന്നുണ്ട്.
ഇതുവരെ, 29,640 പേര്‍ ഈ വര്‍ഷം പ്രകൃതിസൗഹൃദവും വൃത്തിയുള്ളതുമായ ദീപാവലിക്കായി പ്രതിജ്ഞയെടുത്തു കഴിഞ്ഞു. മഹാരാഷ്ട്രയാണ് ഇതില്‍ മുന്നില്‍ (23 ശതമാനം), തൊട്ടുപിറകില്‍ ആന്ധ്രാപ്രദേശ് (14.4 ശതമാനം), ഉത്തര്‍പ്രദേശ്(13.3 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് ഉള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പൗരന്മാരും പ്രതിജ്ഞയില്‍ പങ്കുചേരുന്നുണ്ട്.