'ഭാരതത്തിന്റെ ഭരണഘടനയും ദേശീയഗാനവും ഇന്ന് തമിഴ്നാട് നിയമസഭയിൽ വീണ്ടും അപമാനിക്കപ്പെട്ടു. നമ്മുടെ ഭരണഘടന അനുശാസിക്കുന്ന പ്രഥമ മൗലിക കടമകളിൽ ഒന്നാണ് ദേശീയഗാനത്തെ ബഹുമാനിക്കുക എന്നത്. എല്ലാ സംസ്ഥാന നിയമസഭകളിലും തുടക്കത്തിലും അവസാനത്തിലും ദേശീയ ഗാനം ആലപിക്കും. ഇന്ന് ഗവർണർ സഭയിൽ എത്തിയപ്പോൾ തമിഴ് തായ് വാഴ്ത്ത് മാത്രമേ ആലപിച്ചുള്ളൂ. ഗവർണർ സഭയുടെ ഭരണഘടനാപരമായ കടമയെക്കുറിച്ച് ആദരവോടെ ഓർമിപ്പിക്കുകയും സഭാനേതാവായ മുഖ്യമന്ത്രിയോടും സ്പീക്കറോടും ദേശീയ ഗാനം വേണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. നടക്കാതായതോടെ ഗവർണർ അഗാധമായ വേദനയോടെ സഭ വിട്ടു '-രാജ്ഭവൻ അറിയിച്ചു.
advertisement
അതേസമയം, ഗവർണറുടെ പ്രവൃത്തിയെ 'കുട്ടിത്തം' എന്നാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിശേഷിപ്പിച്ചത്. കഷ്ടിച്ച് മൂന്ന് മിനിറ്റ് നേരം മാത്രമാണ് ഗവർണർ സഭയിൽ ചെലവിട്ടത്.
ഗവർണർ സഭ വിട്ടിറങ്ങിയതിന് പിന്നാലെ അണ്ണാ സർവകലാശാല കാംപസിൽ ലൈംഗിക പീഡനത്തിന് ഇരയായ വിദ്യാർത്ഥിനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ അംഗങ്ങൾ പ്ലക്കാർഡുയർത്തി സഭയിൽ പ്രതിഷേധിച്ചു. ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് വാക്കൗട്ട് നടത്തി.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലും നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം ഗവർണർ പതിവ് പ്രസംഗത്തിന്റെ ഒരു ഖണ്ഡിക മാത്രം വായിച്ചശേഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. 2023 ജനുവരിയിലും സമാനമായ സംഭവം ഉണ്ടായി. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിൽ നിന്ന് ഗവർണർ വ്യതിചലിച്ചുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പ്രസംഗത്തിനിടെ ഇടപെടുകയും പിന്നാലെ ഗവർണര്‍ ഇറങ്ങിപ്പോവുകയുമായിരുന്നു.
Summary: Tamil Nadu Governor RN Ravi walked out of the State Assembly session without delivering his customary address to the House. His complaint was that the national anthem was not played after the State anthem Tamil Thai Vazhthu.