TRENDING:

കടയിൽപോയി മടങ്ങിയെത്തിയ ടെക്കി മരിച്ചു; ചെരിപ്പിനടുത്ത് പാമ്പ് ചത്തനിലയിൽ

Last Updated:

കടയിൽ പോയി തിരിച്ചെത്തിയ മഞ്ജുപ്രകാശ് വീടിനു പുറത്തു ചെരിപ്പ് ഊരിയിട്ടു വിശ്രമിക്കാൻ പോയി. ഒരു മണിക്കൂറിനു ശേഷം ചെരിപ്പിനു സമീപം പാമ്പു ചത്തു കിടക്കുന്നതു വീട്ടുകാർ കണ്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബെംഗളൂരു: ചെരിപ്പിനുള്ളിലെ പാമ്പിന്റെ കടിയേറ്റ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ മരിച്ചു. ബന്നേർഘട്ട രംഗനാഥ ലേഔട്ടിൽ മഞ്ജുപ്രകാശ് (41) ആണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം. കടയിൽ പോയി തിരിച്ചെത്തിയ മഞ്ജുപ്രകാശ് വീടിനു പുറത്തു ചെരിപ്പ് ഊരിയിട്ടു വിശ്രമിക്കാൻ പോയി. ഒരു മണിക്കൂറിനു ശേഷം ചെരിപ്പിനു സമീപം പാമ്പു ചത്തു കിടക്കുന്നതു വീട്ടുകാർ കണ്ടു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

യുവാവിനെ മുറിയിലെത്തി നോക്കിയപ്പോൾ വായിൽ നുരയും പതയും വന്നനിലയിൽ കട്ടിലിൽ കിടക്കുന്നതാണ് കണ്ടത്. കാലിൽ കടിയേറ്റ പാടു കണ്ടു. ഇവിടെ ചോര പൊടിയുന്നുണ്ടായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അപകടത്തെ തുടർന്നു കാലിന്റെ സ്പർശനശേഷി നഷ്ടപ്പെട്ടതിനാൽ പാമ്പ് കടിച്ചത് അറിയാതിരുന്നതാണു മരണകാരണമെന്നാണു സൂചന.

"വീട്ടിൽ തിരിച്ചെത്തിയ പ്രകാശ് തന്റെ മുറിയിൽ പോയി ഉറങ്ങി. ഏകദേശം ഒരു മണിക്കൂറിനു ശേഷം, ഞങ്ങളുടെ വീട് സന്ദർശിച്ച ഒരു ജോലിക്കാരൻ ചെരുപ്പിന് പുറത്ത് ഒരു പാമ്പിനെ കണ്ടു. പരിശോധിച്ചപ്പോൾ പാമ്പ് ചത്തതായി കണ്ടെത്തി," ഇരയുടെ സഹോദരനെ ഉദ്ധരിച്ച് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

advertisement

Summary: Bitten by a snake hidden in his own footwear, a Bengaluru techie died on Saturday. The incident took place when the 41-year-old software engineer, identified as Manju Prakash, came back home from a sugarcane shop wearing his Crocs around 12.45 PM.

മലയാളം വാർത്തകൾ/ വാർത്ത/India/
കടയിൽപോയി മടങ്ങിയെത്തിയ ടെക്കി മരിച്ചു; ചെരിപ്പിനടുത്ത് പാമ്പ് ചത്തനിലയിൽ
Open in App
Home
Video
Impact Shorts
Web Stories