ചിത്രത്തിൽ തേജസ്വി യാദവ് അടുത്ത സുഹൃത്തുക്കളായ സഞ്ജയ് യാദവ്, മണി യാദവ്, ലാലു പ്രസാദ് യാദവിന്‍റെ അസോസിയേറ്റ് ഭോല യാദവ് എന്നിവർക്കൊപ്പം ഇരിക്കുന്നത് കാണാം. അതേസമയം, എപ്പോൾ, എവിടെ വെച്ചാണ് ഈ ചിത്രം എടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല.
NCP നേതാക്കൾ ഗവർണറെ കണ്ടു; സർക്കാർ രൂപീകരിക്കാൻ NCPക്ക് നാളെ രാത്രി 08.30 വരെ സമയം
'ഇതു പോലെയുള്ള നേതാക്കൾ വായിൽ വെള്ളിക്കരണ്ടിയുമായാണ് ജനിക്കുന്നത്. ഇത്തരം പ്രവൃത്തികളിലൂടെ അവർ പാവങ്ങളെ കളിയാക്കുക മാത്രമല്ല രാഷ്ട്രീയ പാർട്ടികളുടെ മേൽ കറുത്ത പാടുകൾ ഉണ്ടാക്കുക കൂടിയാണ് ചെയ്യുന്നതെന്ന് ബിജെപിയുടെ ബിഹാറിലെ പാർട്ടി വക്താവ് നിഖിൽ ആനന്ദ് പറഞ്ഞു.
advertisement
ശനിയാഴ്ച പോളോ റോഡ് ബംഗ്ലാവിൽ 30 വൃക്ഷത്തൈ നട്ടാണ് തേജസ്വി യാദവ് ജന്മദിനം ആഘോഷിച്ചത്. 30 പൗണ്ടിന്‍റെ കേക്ക് ആയിരുന്നു ആഘോഷങ്ങളുടെ ഭാഗമായി അന്ന് മുറിച്ചത്. ജന്മദിന പാർട്ടിയിൽ പങ്കെടുത്ത തേജസ്വിയുടെ മൂത്ത സഹോദരനായ തേജ് പ്രതാപ് യാദവ് ഭഗവത് ഗിതയുടെ ഒരു കോപ്പി ആയിരുന്നു സമ്മാനമായി നൽകിയത്.