NCP നേതാക്കൾ ഗവർണറെ കണ്ടു; സർക്കാർ രൂപീകരിക്കാൻ NCPക്ക് നാളെ രാത്രി 08.30 വരെ സമയം

Last Updated:

എൻസിപിയുടെയും കോൺഗ്രസിന്‍റെയും പിന്തുണ തെളിയിക്കുന്ന കത്ത് ഗവർണർക്ക് മുമ്പാകെ ഹാജരാക്കാൻ ശിവസേനയ്ക്ക് കഴിഞ്ഞിരുന്നില്ല.

മുംബൈ: സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുന്നതിൽ ബി ജെ പിയും ശിവസേനയും പരാജയപ്പെട്ട സാഹചര്യത്തിൽ സർക്കാർ രൂപീകരിക്കാൻ എൻ സി പിക്ക് ക്ഷണം. ഗവർണർ ഭഗത് സിംഗ് കോഷ്യാരി ആണ് സർക്കാർ രൂപീകരിക്കാൻ മൂന്നാമത്തെ വലിയ ഒറ്റ കക്ഷിയായ എൻ സി പിയെ തിങ്കളാഴ്ച വൈകുന്നേരം ക്ഷണിച്ചത്.
എൻസിപിയുടെയും കോൺഗ്രസിന്‍റെയും പിന്തുണ തെളിയിക്കുന്ന കത്ത് ഗവർണർക്ക് മുമ്പാകെ ഹാജരാക്കാൻ ശിവസേനയ്ക്ക് കഴിഞ്ഞിരുന്നില്ല. മൂന്നുദിവസത്തെ അധികസമയം ശിവസേന ആവശ്യപ്പെട്ടെങ്കിലും നൽകാൻ ഗവർണർ തയ്യാറായില്ല. തുടർന്ന്, സർക്കാർ രൂപീകരിക്കാൻ മൂന്നാമത്തെ വലിയ ഒറ്റകക്ഷിയായ എൻ സി പിയെ ഗവർണർ ക്ഷണിക്കുകയായിരുന്നു.
288 അംഗ സഭയിൽ രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ ശിവസേനയ്ക്ക് 56 എം എൽ എമാരാണ് ഉള്ളത്. ഒന്നാമത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി ജെ പിക്ക് 105 അംഗങ്ങളാണ് ഉള്ളത്. ഈ രണ്ടു പാർട്ടികളും സർക്കാർ രൂപീകരിക്കാൻ പരാജയപ്പെട്ട സാഹചര്യത്തിലാണ് മൂന്നാമത്തെ വലിയ ഒറ്റകക്ഷിയായ എൻ സി പിയെ ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്.
advertisement
എൻ സി പിക്ക് 54 എം എൽ എമാരും കോൺഗ്രസിന് 44 എം എൽ എമാരുമാണ് ഉള്ളത്. സർക്കാർ രൂപീകരിക്കാൻ വേണ്ട കേവലഭൂരിപക്ഷം 145 ആണ്.
ഇതിനിടയിൽ, എൻ സി പി നേതാവായ അജിത് പവാർ പാർട്ടി നേതാക്കളായ ചഗൻ ബുജ്ബാൽ, ജയന്ത പാട്ടീൽ എന്നിവർക്കൊപ്പമെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടു മുമ്പ് മാധ്യമങ്ങളെ കണ്ട അജിത് പവാർ എന്തുകൊണ്ടാണ് ഗവർണർ തങ്ങളെ വിളിച്ചതെന്ന് അറിയില്ലെന്ന് പറഞ്ഞു. ഗവർണർ പ്രധാനപ്പെട്ട ഒരു വ്യക്തി ആയതിനാൽ അദ്ദേഹത്തെ കാണാൻ പോവുകയാണെന്ന് ആയിരുന്നു അജിത് പവാർ മാധ്യമങ്ങളോട് പറഞ്ഞത്.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
NCP നേതാക്കൾ ഗവർണറെ കണ്ടു; സർക്കാർ രൂപീകരിക്കാൻ NCPക്ക് നാളെ രാത്രി 08.30 വരെ സമയം
Next Article
advertisement
സഹോദരിയുടെ വിവാഹത്തിന് യാചകരെ ക്ഷണിച്ച യുവാവ് സദ്യയ്‌ക്കൊപ്പം നൽകിയത് വിലപ്പെട്ട സമ്മാനങ്ങളും
സഹോദരിയുടെ വിവാഹത്തിന് യാചകരെ ക്ഷണിച്ച യുവാവ് സദ്യയ്‌ക്കൊപ്പം നൽകിയത് വിലപ്പെട്ട സമ്മാനങ്ങളും
  • ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് റായ് സഹോദരിയുടെ വിവാഹത്തിൽ യാചകരെയും ഭവനരഹിതരെയും ക്ഷണിച്ചു

  • വിവാഹ വേദിയിൽ യാചകർക്ക് കുടുംബത്തോടൊപ്പം ഇരിക്കാനും ഭക്ഷണം കഴിക്കാനും അവസരം നൽകി.

  • സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായി, സിദ്ധാർത്ഥിന്റെ മനുഷ്യസ്നേഹപരമായ നടപടിക്ക് വ്യാപകമായ പ്രശംസ ലഭിച്ചു

View All
advertisement