നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ തെലുങ്ക്,തമിഴ്,കന്നഡഹിന്ദി ഭാഷകളിലായി 750 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1942 ജൂലൈ 10 ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കങ്കിപാടുവിൽ ജനിച്ച കോട്ട ശ്രീനിവാസ റാവു, 1978 ൽ പ്രണം ഖരീദു എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ശക്തമായ സ്ക്രീൻ സാന്നിധ്യത്തിലൂടെ പെട്ടെന്ന് പ്രശസ്തിയിലേക്ക് ഉയർന്ന അദ്ദേഹം തെലുങ്ക് സിനിമയിലെ ഏറ്റവും അറിയപ്പെടുന്ന മുഖങ്ങളിൽ ഒരാളായി. വില്ലനായും ഹാസ്യതാരമായും സഹതാരമായുമെല്ലാം നിരവധി കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. സിനിമാ മേഖലയിലേക്ക് വരുന്നതിന് മുൻപ് റാവു നാടക നടനായിരുന്നു.
advertisement
2013-ൽ പുറത്തിറങ്ങിയ രാം ചരണിന്റെ നായക് എന്ന ചിത്രത്തിലെ പ്രകടനം സമീപ വർഷങ്ങളിലെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വേഷങ്ങളിൽ ഒന്നാണ്.കൃഷ്ണ, ചിരഞ്ജീവി, ബാലകൃഷ്ണ, നാഗാർജുന, വെങ്കിടേഷ്, മഹേഷ് ബാബു, പവൻ കല്യാൺ, അല്ലു അർജുൻ, സായ് ധരം തേജ് എന്നിവരുൾപ്പെടെ ഇതിഹാസങ്ങൾക്കും വളർന്നുവരുന്ന താരങ്ങൾക്കും ഒരുപോലെ റാവു പ്രവർത്തിച്ചു. അഹാന പെല്ലന്ത, പ്രതിഘാതന, യമുദികി മൊഗുഡു, ശിവ, ഖൈദി നമ്പർ.786, ബോബിലി രാജ, യമലീല, സന്തോഷ്, അതാട്, ബൊമ്മരില്ലു, റേസ് ഗുർരം എന്നിവ അദ്ദേഹത്തിൻ്റെ പ്രധാന ചിത്രങ്ങളാണ്.ആർ. ചന്ദ്രു സംവിധാനം ചെയ്ത കബ്‌സയിലാണ് (2023) റാവു അവസാനമായി അഭിനയിച്ചത്.
1999 നും 2004 നും ഇടയിൽ വിജയവാഡ ഈസ്റ്റ് നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു